ഇറ്റലി പുറത്തായതിൽ നിരാശ: ഫുട്ബോൾ ലോകത്തെ നഷ്ടം

തുടർച്ചയായ മൂന്നാം തവണയും ഇറ്റലി ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായതിൽ കടുത്ത നിരാശ രേഖപ്പെടുത്തി അർജന്റീനയുടെ ലോകജേതാവായ പരിശീലകൻ ലിയോണൽ സ്കലോണി. താനൊരു ഇറ്റാലിയൻ പൈതൃകമുള്ള വ്യക്തിയാണെന്നും തന്റെ കരിയറിലെ പ്രധാനപ്പെട്ട കാലഘട്ടം ലാസിയോ, അറ്റ്ലാന്റ തുടങ്ങിയ ഇറ്റാലിയൻ ക്ലബ്ബുകൾക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോക ഫുട്ബോളിലെ വൻശക്തികളിലൊന്നായ ഇറ്റലിയുടെ ഈ വീഴ്ച ഫുട്ബോൾ ലോകത്തിന് തന്നെ വലിയ നഷ്ടമാണെന്ന് സ്കലോണി പറഞ്ഞു. പ്ലേ ഓഫ് കടമ്പയിൽ ബോസ്നിയ ആൻഡ് ഹെർസിഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ഇറ്റലി 2026 ലോകകപ്പിന് പുറത്തായത്. ഇതോടെ മൂന്ന് ലോകകപ്പുകളിൽ തുടർച്ചയായി കളിക്കാത്ത ആദ്യ മുൻ ചാമ്പ്യന്മാരെന്ന നാണക്കേടും ഇറ്റലിയെ തേടിയെത്തി.
അതേസമയം, പുറത്താകലിന് പിന്നാലെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷനിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. ഫെഡറേഷൻ പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിന ഉടൻ രാജിവെക്കണമെന്ന് ഇറ്റാലിയൻ കായികമന്ത്രി ആന്ദ്രേ അബോഡി ആവശ്യപ്പെട്ടു. ഇറ്റാലിയൻ ഫുട്ബോളിന്റെ അടിത്തട്ടിൽ മാറ്റം വേണമെന്നും നിലവിലെ നേതൃത്വം പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ താൻ രാജിവെക്കില്ലെന്ന നിലപാടിലാണ് ഗ്രാവിന. ഇതിനിടെ, ഈ കനത്ത തിരിച്ചടിയിൽ ആരാധകരോട് മാപ്പ് ചോദിക്കുന്നതായി ഇറ്റാലിയൻ കോച്ച് ഗെന്നാരോ ഗെറ്റൂസോ പറഞ്ഞു. മുഴുവൻ ഇറ്റലിക്കാരെയും വേദനിപ്പിക്കുന്ന കാര്യമാണ് സംഭവിച്ചതെന്നും ടീം ഈ പരാജയം അർഹിച്ചിരുന്നില്ലെന്നും ഗെറ്റൂസോ കൂട്ടിച്ചേർത്തു. 32-ൽ നിന്ന് 48 ടീമുകളായി ലോകകപ്പ് വിപുലീകരിച്ചിട്ടും ഇറ്റലിക്ക് യോഗ്യത നേടാനാകാത്തത് വലിയ പ്രതിഷേധങ്ങൾക്കാണ് രാജ്യത്ത് വഴിവെച്ചിരിക്കുന്നത്.

About The Author