Waqf Board Relief after Supreme Court order on Kerala Waqf Board administration
Waqf Board Relief സംബന്ധിച്ച സുപ്രീം കോടതിയുടെ പുതിയ നടപടി സംസ്ഥാനത്തെ നിയമ-ഭരണ രംഗത്ത് ശ്രദ്ധേയമായ സംഭവവികാസമായി മാറിയിരിക്കുകയാണ്. Waqf Board Relief കേസിലെ ഈ ഉത്തരവ് വഖഫ് ബോർഡിന്റെ ഭരണനടപടികളിൽ നിർണായക സ്വാധീനം ചെലുത്തുന്നു.
സുപ്രീം കോടതി ഇടപെടൽ നിർണായകം | Waqf Board Relief
#WaqfBoard #SupremeCourt #HighCourt #KeralaNews #LegalNews #ShoanGeorge #BreakingNews #KeralaPolitics
സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി സുപ്രീം കോടതി റദ്ദാക്കി. വഖഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിക്കുകയും സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്ത ഹൈക്കോടതി നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. കേസിൽ ബിജെപി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ നേരത്തെ തടസ്സഹർജി സമർപ്പിച്ചിരുന്നു.അതേസമയം, സുപ്രീം കോടതി വിധിക്ക് മുന്നോടിയായി വഖഫ് ബോർഡിന്റെ ജുഡീഷ്യൽ യോഗം കോഴിക്കോട്ട് ആരംഭിച്ചിരുന്നു. പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയായിരുന്നു യോഗം ചേർന്നത്. എന്നാൽ നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് മാത്രമാണ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നതെന്നും അതിനാൽ യോഗം ചേരുന്നതിന് നിയമതടസ്സമില്ലെന്നും വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ വഖഫ് ബോർഡിന്റെ ഭരണപരമായ നടത്തിപ്പിൽ വലിയ പ്രതിസന്ധിയാണ് ഒഴിവായത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Supreme Court of India സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


