Black Sea Missile Strike involving cargo ship and Kasaragod native Akhil Joyan
Black Sea Missile Strike അന്താരാഷ്ട്ര തലത്തിൽ വീണ്ടും ആശങ്ക ഉയർത്തുന്നതിനിടെ, യുക്രെയിനിലെ ഒഡേസ തീരത്ത് നടന്ന ആക്രമണത്തിൽ മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവം വലിയ ദുഃഖത്തിനിടയാക്കിയിരിക്കുകയാണ്.
ഒഡേസ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ മരണം | Black Sea Missile Strike
#BlackSeaAttack #Kasaragod #AkhilJoyan #MerchantNavy #RussianMissileStrike #Odessa #KeralaNews #Tragedy
യുക്രെയിനിലെ ഒഡേസ തീരത്ത് കരിങ്കടലിൽ ചരക്കുകപ്പലിന് നേർക്കുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ കാസർകോട് സ്വദേശിയായ മലയാളി യുവാവിന് ദാരുണാന്ത്യം. വെള്ളരിക്കുണ്ട് എ.കെ.ജി നഗറിനുസമീപം പന്നിത്തടത്തിൽ ജോയൻ-സാലി ദമ്പതികളുടെ ഏക മകൻ അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ടത്. മുംബയ് ആസ്ഥാനമായ ഓഷൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ‘ഗോൾഡൻ ലിയോ’ എന്ന കപ്പലിൽ കഴിഞ്ഞ ആറുവർഷമായി ജോലി ചെയ്തുവരികയായിരുന്നു. മറ്റ് ജോലിയിലേക്ക് മാറാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. പത്തൊൻപതാം വയസ്സിൽ മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ച അഖിൽ, ഇലക്ട്രിക്കൽ കട നടത്തുന്ന ജോയന്റെയും ഇൻഷുറൻസ് ഏജന്റായ സാലിയുടെയും ഏക അത്താണിയായിരുന്നു. 2023-ൽ വടംവലിയിൽ ലോക റെക്കോർഡ് നേടിയിട്ടുള്ള അഖിൽ സ്കൂൾ കാലഘട്ടം മുതൽക്കേ അറിയപ്പെടുന്ന മികച്ചൊരു കായികതാരം കൂടിയായിരുന്നു.
വിവാഹ നിശ്ചയത്തിനായി മൂന്ന് മാസം മുൻപാണ് അഖിൽ അവസാനമായി നാട്ടിലെത്തി മടങ്ങിയത്. ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി രണ്ടുമാസത്തിനുശേഷം വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തിയ ഈ വിയോഗം. കപ്പലിന് നേർക്കുണ്ടായ റഷ്യൻ ആക്രമണത്തിൽ അഖിലിന് പുറമെ ഗുർപ്രീത് സിംഗ് ഭട്ട്, ജഗൻ സിംഗ്, അഭിഷേക് നിഷാദ് എന്നീ മൂന്ന് ഇന്ത്യക്കാരും സിറിയൻ, യുക്രെയിൻ പൗരന്മാരുമടക്കം ആകെ 10 പേർ കൊല്ലപ്പെട്ടു. ആകെ 18 പേരുണ്ടായിരുന്ന കപ്പലിൽ ഉണ്ടായിരുന്ന മലയാളി സെബാസ്റ്റ്യൻ ബ്ലെസൻ ഉൾപ്പെടെ 8 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Ministry of External Affairs, Government of India സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


