KSU Party Intervention statement by Aloysius Xavier on Kerala politics
KSU Party Intervention സംബന്ധിച്ച പ്രതികരണത്തിൽ കെ.എസ്.യു സംസ്ഥാന നേതൃത്വം സംഘടനയുടെ നിലപാട് വീണ്ടും ആവർത്തിച്ചു. ഉന്നയിച്ച വിഷയങ്ങളിൽ പാർട്ടി ഇടപെടുമെന്നും നിലവിലെ സാഹചര്യം ചർച്ചകളിലൂടെ മുന്നോട്ട് കൊണ്ടുപോകുമെന്നും നേതൃത്വം വ്യക്തമാക്കി.
കെ.എസ്.യു നിലപാടും പാർട്ടി ഇടപെടലും | KSU Party Intervention
കെ.എസ്.യു ഉന്നയിച്ച പ്രശ്നങ്ങളിൽ കോൺഗ്രസ് പാർട്ടി ഇടപെടുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാാക്കി. കെ.എസ്.യുവും സർക്കാരും തമ്മിൽ നിലവിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല. എന്നാൽ തങ്ങൾ ഉന്നയിച്ച ആക്ഷേപങ്ങളും വിഷയങ്ങളും അതേപടി നിലനിൽക്കുന്നുണ്ടെന്നും, കെ.എസ്.യു പ്രവർത്തകരുടെ പ്രയാസം പാർട്ടി കേൾക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി മുഖം തരാതെ പോയതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന്, ആ വിഷയത്തിൽ ഇനി ഒരു വരിപോലും കൂടുതലോ കുറവോ പറയാൻ താല്പര്യപ്പെടുന്നില്ലെന്നായിരുന്നു അലോഷ്യസിന്റെ മറുപടി. വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യതയോടെ മുൻപുതന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്രമായി അഭിപ്രായം പറയാൻ അവകാശമുള്ള പ്രസ്ഥാനമാണ് കെ.എസ്.യു എന്ന് അലോഷ്യസ് സേവ്യർ ഓർമ്മിപ്പിച്ചു. 1957 മുതൽ ഇങ്ങോട്ട് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസവുമില്ലാതെ, തെറ്റായ കാര്യങ്ങൾക്കെതിരെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പാർട്ടി നൽകുന്നുണ്ട്. സംഘടന പറയുന്ന അഭിപ്രായങ്ങളെ ഗ്രൂപ്പിന്റെ വാലിൽ കൊണ്ടുവന്ന് കെട്ടുന്നത് ശരിയായ നിലപാടല്ലെന്നും ഇതിൽ യാതൊരുവിധ ഗ്രൂപ്പ് താല്പര്യങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പൂർണമായും കെ.എസ്.യുക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിൽ പാർട്ടിയും ഇടപെടുന്നുണ്ട്. അദ്ദേഹം കെ.എസ്.യുക്കാരുടെയും കോൺഗ്രസ് പാർട്ടിയുടെയും മാത്രം മുഖ്യമന്ത്രിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ വലിയ രീതിയിലുള്ള തിരക്കുകളെ കെ.എസ്.യു മാനിക്കുന്നുവെന്നും, മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചതിന് ശേഷം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്താമെന്നും അലോഷ്യസ് വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Indian National Congress സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


