Cashew Corporation Scam case involving K Biju IAS at Kerala High Court
Cashew Corporation Scam കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ വിവാദം വീണ്ടും നിയമവൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഹൈക്കോടതിയുടെ വിമർശനങ്ങൾക്ക് പിന്നാലെ വകുപ്പ് സെക്രട്ടറി പുതിയ സത്യവാങ്മൂലവും മാപ്പപേക്ഷയും സമർപ്പിച്ചിരിക്കുകയാണ്.
ഹൈക്കോടതി നടപടികളിൽ പുതിയ വഴിത്തിരിവ് | Cashew Corporation Scam
#CashewCorporationScam #KBijuIAS #HighCourtOfKerala #ContemptOfCourt #KeralaBureaucracy #CorruptionCase #KeralaNews
കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോടതിയെ അവഹേളിക്കുന്ന രീതിയിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയ സംഭവത്തിൽ ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ച് വകുപ്പ് സെക്രട്ടറി കെ. ബിജു. ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിമർശനങ്ങളെയും മുന്നറിയിപ്പുകളെയും തുടർന്നാണ് ഉദ്യോഗസ്ഥൻ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിലെ നിയമപരവും വസ്തുതാപരവുമായ എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്നും, പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടിയെന്നും അദ്ദേഹം പുതിയ സത്യവാങ്മൂലത്തിൽ കോടതിയെ ബോധിപ്പിച്ചു.
കോടതിയുടെ കടുത്ത സമ്മർദ്ദം മൂലമാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകുന്നതെന്നായിരുന്നു കെ. ബിജു ആദ്യം പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നത്. ഇതേത്തുടർന്ന് അദ്ദേഹം സമർപ്പിച്ച ആദ്യ മാപ്പപേക്ഷ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് തള്ളിയത്. “പ്രതികൾ തയ്യാറാക്കി നൽകിയ ഉത്തരവിൽ വകുപ്പ് സെക്രട്ടറി വെറുതെ ഒപ്പിടുകയായിരുന്നോ?” എന്ന് കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കോടതിക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഒരു സർക്കാരിനും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാകില്ലെന്നും, ഇങ്ങനെയുള്ളവർ ഇപ്പോഴും എങ്ങനെയാണ് സർവീസിൽ തുടരുന്നതെന്നും ജസ്റ്റിസ് ചോദിച്ചിരുന്നു. ഉദ്യോഗസ്ഥൻ നടത്തിയത് അതീവ ഗൗരവകരമായ തെറ്റാണെന്നും ഇതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നുമുള്ള കോടതിയുടെ കർശന നിലപാടിനെ തുടർന്നാണ് വകുപ്പ് സെക്രട്ടറിക്ക് പുതിയ മാപ്പപേക്ഷയുമായി കോടതിയെ സമീപിക്കേണ്ടി വന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala High Court സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


