CBSE Internal Assessment policy for Class 9 and Class 10 students
CBSE Internal Assessment സംവിധാനത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് സിബിഎസ്ഇ. വിദ്യാർത്ഥികളുടെ തുടർച്ചയായ പഠനവും മൂല്യനിർണയവും ശക്തിപ്പെടുത്തുന്നതാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം.
പുതിയ വിദ്യാഭ്യാസ മാർഗ്ഗരേഖയിലെ മാറ്റങ്ങൾ | CBSE Internal Assessment
#CBSENews #CBSEExam #EducationPolicy #NEP2020 #InternalAssessment #SchoolNews #ThreeLanguageFormula
ന്യൂഡൽഹി: ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ തല ഇന്റേണൽ അസസ്മെന്റ് വിജയം നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) ഭാഗമായാണ് ബോർഡിന്റെ ഈ നിർണായക പരിഷ്കാരം. പുതിയ നിബന്ധന പ്രകാരം 2027-28 അധ്യയന വർഷം മുതൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ബോർഡ് പരീക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ മൂന്നാം ഭാഷയിലെ സ്കൂൾതല ഇന്റേണൽ അസസ്മെന്റിൽ നിർബന്ധമായും വിജയിച്ചിരിക്കണം. ഏതെങ്കിലും വിദ്യാർത്ഥി ഈ ഇന്റേണൽ അസസ്മെന്റിൽ പരാജയപ്പെട്ടാൽ, പത്താംക്ലാസ് ബോർഡ് പരീക്ഷാഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ സ്കൂൾ അധികൃതർ അവർക്കായി പുനഃപരീക്ഷ നടത്തണമെന്നും നിർദ്ദേശമുണ്ട്.
സിബിഎസ്ഇയുടെ പുതിയ മാർഗ്ഗരേഖ പ്രകാരം 2026-27 അധ്യയന വർഷം മുതൽ ആറാം ക്ലാസ് മുതൽ തന്നെ മൂന്നാംഭാഷ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം വിദ്യാർത്ഥികൾ പഠിക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം. നിലവിൽ ഇംഗ്ലീഷിനൊപ്പം വിദേശ ഭാഷകൾ തെരഞ്ഞെടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അത് തുടരാമെങ്കിലും, പുതിയ നിയമപ്രകാരം ഇനി ഒരു ഇന്ത്യൻ ഭാഷ കൂടി അധികമായി പഠിക്കേണ്ടതുണ്ട്. നേരത്തെ എട്ടാം ക്ലാസിന് ശേഷം വിദ്യാർത്ഥികൾ മൂന്നാം ഭാഷ ഒഴിവാക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പുതിയ പരിഷ്കാരത്തോടെ ഒൻപത്, പത്ത് ക്ലാസുകളിലെത്തുന്നവർക്കും ഈ നിയമം പൂർണ്ണമായും ബാധകമാകും. അതേസമയം, നിലവിൽ പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പുതിയ നിബന്ധന ബാധകമായിരിക്കില്ലെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Central Board of Secondary Education (CBSE) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


