Bus Harassment Incident involving a woman confronting an accused inside a bus in Bhopal
Bus Harassment Incident സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നതിനിടെ, പൊതുഗതാഗത സംവിധാനങ്ങളിലെ വനിതാ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നിരിക്കുകയാണ്.
പൊതുഗതാഗതത്തിലെ വനിതാ സുരക്ഷാ ചർച്ച | Bus Harassment Incident
#BhopalNews #WomenSafety #BraveGirl #BusHarassment #SocialMediaViral #MadhyaPradeshPolice #CrimeAgainstWomen
ഭോപ്പാൽ: ഓടിക്കൊണ്ടിരുന്ന ബസിൽ യുവതികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് കരണത്തടിച്ച് മറുപടി നൽകി പെൺകുട്ടി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് നാടിനെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. ബസിലിരുന്ന രണ്ട് യുവതികൾക്ക് നേരെയാണ് ഇയാൾ അശ്ലീല പ്രദർശനത്തിന് മുതിർന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സീറ്റിലിരിക്കുകയായിരുന്ന യുവതിയുടെ അരികിലേക്ക് വന്ന് ഇയാൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ യുവതിയുടെ തോളിൽ തൊടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
തുടർന്ന് ഒട്ടും ഭയപ്പെടാതെ പെട്ടെന്ന് പ്രതികരിച്ച യുവതി സീറ്റിൽ നിന്നും എഴുന്നേറ്റ് ഇയാളുടെ മുഖത്തടിക്കുകയായിരുന്നു. പെൺകുട്ടിയുടെ അപ്രതീക്ഷിത പ്രതികരണത്തോടെ പരിഭ്രാന്തനായ കാമഭ്രാന്തൻ ഉടൻ തന്നെ ബസിൽ നിന്നും ഇറങ്ങിയോടി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പൊലീസ് പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, യുവതി ഇതുവരെ ഔദ്യോഗികമായി പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം, സിസിടിവി ദൃശ്യങ്ങളിൽ പ്രതി കുറ്റം ചെയ്യുന്നത് വ്യക്തമായിട്ടും കേസെടുക്കാൻ വൈകുന്ന പൊലീസിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ശക്തമാവുകയാണ്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Madhya Pradesh Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


