Bengaluru Stabbing Case involving attack on young woman by former boyfriend
Bengaluru Stabbing Case വീണ്ടും സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്ന സംഭവമായി മാറിയിരിക്കുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വീട്ടിൽ അതിക്രമിച്ചുകയറിയ ആക്രമണം | Bengaluru Stabbing Case
#BengaluruCrime #AttackNews #CrimeUpdates #BengaluruNews #AttemptedMurder #StabbingIncident #Vengeance #LawAndOrder
ബംഗളൂരു രാമഗൊണ്ടനഹള്ളിയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ യുവതിയെ മുൻ കാമുകൻ വീട്ടിൽ അതിക്രമിച്ചുകയറി ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ കഴുത്തിലും നെഞ്ചിലും തുടയിലുമടക്കം ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരി നന്ദിനി ദാസ് നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 9:30ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. നന്ദിനിയെ ആക്രമിച്ചതിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയും പതിനെട്ടുകാരനുമായ ബന്ദേ നവാസിനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറായി ജോലി ചെയ്യുന്ന ബന്ദേ നവാസും നന്ദിനിയും മുൻപ് സ്വകാര്യ സ്കൂളിൽ ഒന്നിച്ച് പഠിച്ചവരും മൂന്ന് വർഷത്തോളമായി പ്രണയത്തിലുമായിരുന്നു.
അടുത്തിടെ പ്രണയം തകർന്നതിനെ തുടർന്ന് നന്ദിനി മറ്റൊരു യുവാവിനെ വിവാഹം കഴിച്ചിരുന്നു. ഇതിലുള്ള കടുത്ത വൈരാഗ്യമാണ് പ്രതിയെ അക്രമത്തിന് പ്രേരിപ്പിച്ചത്. നന്ദിനിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കിയാണ് ബന്ദേ നവാസ് വീട്ടിലെത്തിയത്. തുടർന്ന് നന്ദിനിയുടെ രണ്ട് ചെറിയ സഹോദരന്മാരെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം ഹാളിൽ വച്ച് മൂർച്ചയുള്ള കത്തി ഉപയോഗിച്ച് യുവതിയെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ചോരയിൽ കുളിച്ചിട്ടും പ്രാണരക്ഷാർത്ഥം വീട്ടിൽ നിന്ന് ഇറങ്ങിയോടിയ നന്ദിനി പുറത്തെത്തി നിലവിളിച്ചതോടെയാണ് അയൽക്കാർ വിവരമറിയുന്നത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത ബംഗളൂരു പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Karnataka State Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


