Jaipur School Tragedy CCTV footage related to school bullying allegations
Jaipur School Tragedy കേസുമായി ബന്ധപ്പെട്ട പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്കൂൾ സുരക്ഷയും വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണവും വീണ്ടും ദേശീയ തലത്തിൽ ചർച്ചയാകുകയാണ്.
സ്കൂൾ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു | Jaipur School Tragedy
#JaipurSchoolTragedy #JusticeForAmaira #NeerjaModiSchool #SchoolBullying #ChildSafety #CCTVFootage #SchoolNegligence #JusticeForAmairaJaipur
ജയ്പൂരിലെ നീർജ മോഡി സ്കൂളിൽ ഒമ്പതുവയസുകാരി അമൈറ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ, സ്കൂൾ അധികൃതരുടെ ഗുരുതര വീഴ്ച വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് നാലാം ക്ലാസുകാരിയായ അമൈറ സ്കൂളിന്റെ നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. പുറത്തുവന്ന ദൃശ്യങ്ങളിൽ, വളരെ സന്തോഷത്തോടെ സ്കൂളിലെത്തുന്ന അമൈറയെ സഹപാഠികളിൽ ചിലർ ഒരു ഡിജിറ്റൽ സ്ലേറ്റ് കാണിച്ച് തുടർച്ചയായി അസ്വസ്ഥമാക്കുന്നത് വ്യക്തമാണ്. ഇതിന് പിന്നാലെ കടുത്ത മാനസിക വിഷമത്തിലായ കുട്ടി, ക്ലാസിനിടയിൽ പലതവണ അധ്യാപികയെ സമീപിച്ച് പരാതി പറയാൻ ശ്രമിച്ചെങ്കിലും അത് കേൾക്കാൻ തയ്യാറാകാതെ അവർ കുട്ടിയെ സീറ്റിലേക്ക് മടക്കി അയക്കുകയായിരുന്നു. കുട്ടി കൈകൂപ്പി അപേക്ഷിച്ചിട്ടും അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായ നിഷേധാത്മക നിലപാടാണ് അമൈറയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
തന്റെ സങ്കടം കേൾക്കാൻ ആരുമില്ലെന്ന നിരാശയിൽ അമൈറ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങി ഓടുന്നതും, സ്കൂളിന്റെ മുകൾ നിലയിലേക്ക് ഓടിക്കയറി താഴേക്ക് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടി ക്ലാസ് വിട്ട് പുറത്തുപോയിട്ടും അധ്യാപിക അത് ശ്രദ്ധിച്ചതേയില്ല. കഴിഞ്ഞ 18 മാസമായി അമൈറ സഹപാഠികളിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി സിബിഎസ്ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെതിരെ രക്ഷിതാക്കൾ നേരത്തെ പരാതിപ്പെട്ടിട്ടും മറ്റ് കുട്ടികളുമായി സഹകരിച്ചു പോകാൻ മകളെ പഠിപ്പിക്കണമെന്ന നിരുത്തരവാദപരമായ മറുപടിയാണ് അധ്യാപിക നൽകിയത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ, ചെയർമാൻ, ക്ലാസ് അധ്യാപിക എന്നിവർക്കെതിരെ കുടുംബം പരാതി നൽകിയിട്ടും പൊലീസ് കൃത്യമായ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Central Board of Secondary Education (CBSE) സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


