NASA X-59 Test supersonic aircraft during experimental flight
NASA X-59 Test വിജയത്തോടെ സൂപ്പർസോണിക് വിമാന സർവീസുകളുടെ ഭാവിയെ മാറ്റിമറിക്കാവുന്ന പുതിയ നിയമനിർമാണത്തിലേക്ക് യു.എസ്. കടന്നിരിക്കുകയാണ്. ശബ്ദമലിനീകരണം കുറച്ച് അതിവേഗ വിമാനയാത്ര സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് ഇത് വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
സൂപ്പർസോണിക് വിമാനയാത്രയിൽ പുതിയ അധ്യായം | NASA X-59 Test
#SupersonicFlight #NASA #X59 #USNews #AviationUpdate #SonicBoom #FAA #ScienceNews
അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള ഭൂഖണ്ഡാന്തര സൂപ്പർസോണിക് വിമാനസർവീസുകളുടെ നിരോധനം നീക്കുന്നതിനുള്ള നിർണായക നടപടികളിലേക്ക് യു.എസ്. കടക്കുന്നു. ഇത്തരം വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി ശബ്ദതീവ്രതയെ അടിസ്ഥാനമാക്കിയുള്ള പുതിയ മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്ന നിർദിഷ്ടനിയമം യു.എസ്. പുറത്തിറക്കി. ഭീകരമായ ഇടിമുഴക്കം പോലുള്ള ‘സോണിക് ബൂമുകൾ’ ഇല്ലാതെ, ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിയുന്ന ‘എക്സ്-59’ പരീക്ഷണവിമാനം നാസ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെയാണ് യു.എസ്. ഗതാഗത വകുപ്പിന്റെ ഈ സുപ്രധാന നീക്കം. വിമാനങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദം നിശ്ചിതപരിധിയിൽ താഴെയാണെങ്കിൽ, കരയ്ക്ക് മുകളിലൂടെ മാക് 1-നേക്കാൾ വേഗത്തിൽ പറക്കാൻ പുതിയ നിയമം അനുമതി നൽകും. ലോഖീദ് മാർട്ടിന്റെ സഹകരണത്തോടെ നാസ വികസിപ്പിച്ച എക്സ്-59 വിമാനം, കഴിഞ്ഞ ജൂൺ ആദ്യവാരത്തിൽ നടന്ന പരീക്ഷണത്തിൽ മാക് 1.4 വേഗത വരെ കൈവരിച്ച് ചരിത്രം കുറിച്ചിരുന്നു.
വലിയ ശബ്ദമലിനീകരണവും ജനവാസമേഖലകളിൽ കെട്ടിടങ്ങൾക്കും ജനൽച്ചില്ലുകൾക്കും കേടുപാടുകൾ വരുത്തുമെന്ന ആശങ്കയും കാരണമാണ് 1973-ൽ സൂപ്പർസോണിക് വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പഴയ നിരോധനനിയമം മാറ്റി പകരം കൃത്യമായ ശബ്ദപരിധി നിശ്ചയിക്കാനാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ.) ലക്ഷ്യമിടുന്നത്. സൂപ്പർസോണിക് വിമാനങ്ങളുടെ ലാൻഡിങ്, ടേക്ക്ഓഫ് ശബ്ദമാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന മറ്റൊരു നിയമംകൂടി ഈ വർഷാവസാനം കൊണ്ടുവരാൻ എഫ്.എ.എ. പദ്ധതിയിടുന്നുണ്ട്. ഈ രണ്ടു നിയമങ്ങൾക്കും 2027 പകുതിയോടെ അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള സൂപ്പർസോണിക് വിമാനയാത്ര യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള നാസയുടെ ‘ക്വസ്റ്റ്’ (Quiet SuperSonic Technology) ദൗത്യത്തിന്റെ വലിയൊരു വിജയമായാണ് ഈ നിയമപരിഷ്കാരങ്ങൾ വിലയിരുത്തപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് NASA സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


