Rajkot Murder Case investigation following alleged social media identity fraud
Rajkot Murder Case സംബന്ധിച്ച അന്വേഷണം ഗുജറാത്ത് പോലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയുണ്ടായ ബന്ധത്തെ തുടർന്നുണ്ടായ കൊലപാതകമാണ് രാജ്യവ്യാപകമായി ശ്രദ്ധ നേടുന്നത്.
സോഷ്യൽ മീഡിയ ബന്ധത്തിന് പിന്നാലെ കൊലപാതക അന്വേഷണം | Rajkot Murder Case
#RajkotCrime #GujaratNews #SocialMediaFraud #MurderCase #CrimeNews #RajkotPolice #BreakingNews
സോഷ്യൽ മീഡിയ വഴി സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിനെ വിവാഹം കഴിക്കുകയും വർഷങ്ങളോളം പറ്റിക്കുകയും ചെയ്തയാൾ ക്രൂരമായി കൊല്ലപ്പെട്ടു. ഗുജറാത്തിലെ രാജ്കോട്ടിൽ അരങ്ങേറിയ ഈ വിചിത്രവും ദാരുണവുമായ കൊലപാതകത്തിൽ പ്രതിയായ പിയൂഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ നിഷ കുമാർ, പൂനം എന്നീ വ്യാജ പേരുകളിൽ അക്കൗണ്ടുകൾ നിർമ്മിച്ച് ചന്ദൻ കുമാർ എന്ന യുവാവാണ് പിയൂഷിനെ പ്രണയവലയിലാക്കിയത്. മൂന്ന് വർഷത്തോളം പെൺവേഷം കെട്ടി ചന്ദൻ പിയൂഷിനെ കബളിപ്പിച്ചു പോന്നു. ഒടുവിൽ ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുകയും പിയൂഷ് ചന്ദനെ സിന്ദൂരമണിയിച്ച് ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷവും മതപരമായ വ്രതങ്ങളുണ്ടെന്ന് പറഞ്ഞ് ചന്ദൻ ശാരീരിക ബന്ധങ്ങളിൽ നിന്ന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.
എന്നാൽ ഒരു ദിവസം ചന്ദൻ മുറിയിൽ ഇരുന്ന് ഷേവ് ചെയ്യുന്നത് അപ്രതീക്ഷിതമായി കണ്ടതോടെയാണ് പിയൂഷിന് താൻ നേരിട്ട വഞ്ചന മനസ്സിലായത്. ചതി തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മിൽ കടുത്ത വഴക്കുണ്ടാകുകയും പിയൂഷ് മാറിത്താമസിക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് ചന്ദൻ പിയൂഷിനെ നിരന്തരം ശല്യം ചെയ്യാൻ തുടങ്ങിയതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ചന്ദനെ റെയിൽവേ ട്രാക്കിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ പിയൂഷ്, വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കല്ലുകൾക്കിടയിൽ ഒളിപ്പിച്ച ശേഷം ഇയാൾ ജോലിസ്ഥലത്തേക്ക് മടങ്ങി. ജൂൺ 25-ന് മൃതദേഹം കണ്ടെത്തുകയും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പിയൂഷ് പിടിയിലാവുകയുമായിരുന്നു. ഇയാൾ കുറ്റം പൂർണ്ണമായും സമ്മതിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Gujarat Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


