Payyannur School Assault investigation involving teacher and student in Kannur
Payyannur School Assault കേസിൽ വിദ്യാർത്ഥിക്കെതിരായ അതിക്രമാരോപണത്തെ തുടർന്ന് പോലീസ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും അന്വേഷണം പുരോഗമിക്കുകയാണ്.
വിദ്യാർത്ഥിക്കെതിരായ ആക്രമണത്തിൽ അന്വേഷണം | Payyannur School Assault
#Payyannur #SchoolTeacher #AssaultCase #KannurNews #JuvenileJustice #KeralaPolice #ChildRights #BreakingNews
കണ്ണൂർ പയ്യന്നൂരിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായികാധ്യാപകനെതിരെ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.റ്റി.എം ഹൈസ്കൂളിലെ കായികാധ്യാപകനായ രഘുവിനെതിരെയാണ് പയ്യന്നൂർ പോലീസ് നടപടിയെടുത്തത്. കഴിഞ്ഞ മാസം 22-ന് രാവിലെയായിരുന്നു സംഭവം. പനിയായിരുന്നതിനെ തുടർന്ന് പിടി പിരീഡിൽ കുട്ടി ഗ്രൗണ്ടിലേക്ക് വരാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഗ്രൗണ്ടിൽ വെച്ച് കുട്ടിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകൻ, കുട്ടി പ്രതികരിക്കാതിരുന്നപ്പോൾ തൊണ്ടയിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ നോക്കുകയും ഭിത്തിയിലേക്ക് തള്ളിയിടുകയും ചെയ്തതായി കുട്ടിയുടെ മാതാവ് ആരോപിക്കുന്നു. മർദ്ദനമേറ്റ കുട്ടിക്ക് ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും, ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടി കരഞ്ഞപ്പോഴാണ് കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും മാതാവ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് സ്കൂൾ അധികൃതർ നേരിട്ടെത്തി വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. വീട്ടുകാർ ആദ്യം പയ്യന്നൂർ പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഡിവൈഎസ്പി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഇതിനുശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകൾക്ക് പുറമേ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പും അധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പോലീസ്, പ്രതിയായ അധ്യാപകനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയുടെ ബന്ധുക്കൾ സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


