13th Number Controversy in Kerala ministers allocation
പുതിയ മന്ത്രിസഭ അധികാരമേറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്ക് നമ്പർ അനുവദിച്ചപ്പോൾ ഇത്തവണയും ’13-ാം നമ്പർ’ കാർ ആരും ഏറ്റെടുത്തില്ല. അന്ധവിശ്വാസങ്ങളുടെ പേരിൽ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് പൊതുവെ ഒഴിവാക്കാറുള്ള 13-ാം നമ്പർ, കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദും ഒന്നാം പിണറായി സർക്കാരിൽ തോമസ് ഐസക്കും ധീരമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ പുതിയ മന്ത്രിമാരാരും ഈ നമ്പർ ആവശ്യപ്പെടാത്തതിനെ തുടർന്ന് 13-ാം നമ്പർ ഔദ്യോഗിക വാഹനം തൽക്കാലം ഒഴിവാക്കിയിരിക്കുകയാണ്. (13th Number Controversy)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Government of Kerala
സന്ദർശിക്കാം.
മന്ത്രിമാർക്ക് 13-ാം നമ്പറിനോട് വിമുഖതയുണ്ടെങ്കിലും എംഎൽഎ ഹോസ്റ്റലിലെ 13-ാം നമ്പർ മുറിയിൽ അന്ധവിശ്വാസങ്ങളെ കാറ്റിൽപ്പറത്തി മാതൃകയാവുകയാണ് പാറശ്ശാല എംഎൽഎ സി.കെ. ഹരീന്ദ്രൻ. നിള ബ്ലോക്കിലെ പതിമൂന്നാം നമ്പർ മുറിയിൽ താമസിക്കുന്നവർ പിന്നീട് ജയിച്ചു വരില്ലെന്ന പ്രചാരണങ്ങളെ തള്ളി കഴിഞ്ഞ 10 വർഷമായി അദ്ദേഹം ഇവിടെയാണ് താമസിക്കുന്നത്. സീനിയർ അംഗമെന്ന നിലയിൽ മികച്ച മറ്റു മുറികൾ ലഭിക്കാൻ അർഹതയുണ്ടായിട്ടും ഇത്തവണയും തനിക്ക് 13-ാം നമ്പർ മുറി തന്നെ മതിയെന്ന നിലപാടിലാണ് സി.കെ. ഹരീന്ദ്രൻ.
ഇവിടെ കാണുക


