UDF Wave Shocks Pinarayi

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇന്ന് വൈകുന്നേരം ആറുമണിക്ക് വോട്ടെടുപ്പ് അവസാനിക്കുന്നതോടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ അന്ത്യം കുറിക്കപ്പെടുമെന്നും യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രവചിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആന്റണി ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുന്നുണ്ടെന്നും നിഷ്പക്ഷ വോട്ടർമാരും ഇത്തവണ യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തിന്റെ ഭരണത്തിൽ ജനങ്ങൾ അങ്ങേയറ്റം അതൃപ്തരാണെന്നും മൂന്നാം പിണറായി സർക്കാർ എന്നത് ചിന്തിക്കാൻ പോലും കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പത്തു വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് പുറത്തുപോകണമെന്നത് ജനവിധിയിലൂടെ പ്രകടമാകുമെന്നാണ് ആന്റണിയുടെ അവകാശവാദം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും വികസന മുരടിപ്പും ജനങ്ങളെ വലയ്ക്കുകയാണെന്നും, അതിനാൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുഡിഎഫ് ഇത്തവണ കേരളം തൂത്തുവാരുന്ന പ്രകടനമാകും കാഴ്ചവെക്കുകയെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
About The Author


