Spy Camera Row Shocks Uduma

കാസർകോട് ഉദുമ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ വൻ സുരക്ഷാ വീഴ്ചയും ക്രമക്കേട് ശ്രമവും കണ്ടെത്തി. പോളിംഗ് ബൂത്തിൽ അത്യാധുനിക സ്പൈ ക്യാമറ ഘടിപ്പിച്ച കണ്ണട ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുഡിഎഫ് ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞത്. ബൂത്തിനുള്ളിലെ ദൃശ്യങ്ങളും വോട്ടർമാർ ആർക്ക് വോട്ട് ചെയ്യുന്നു എന്നതും പകർത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് സംശയിക്കുന്നു.

ബൂത്തിനുള്ളിൽ ഏജന്റിന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും എൽഡിഎഫ് ഏജന്റുമാരും നൽകിയ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. സാധാരണ കണ്ണടയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്പൈ ക്യാമറയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തെത്തുടർന്ന് ഉദുമയിൽ യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. വോട്ടെടുപ്പ് തടസ്സപ്പെടുത്താനും വോട്ടർമാരെ സ്വാധീനിക്കാനും യുഡിഎഫ് ആസൂത്രിതമായി ചെയ്ത നീക്കമാണിതെന്ന് എൽഡിഎഫ് ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
About The Author


