Congress UDF rally

പാലക്കാട് കോട്ട മൈതാനത്ത് നടന്ന യുഡിഎഫ് പൊതുസമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ചുകൊണ്ട് രാഹുൽ ഗാന്ധി സംസാരിച്ചു. ഇന്ത്യയുടെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, എന്നാൽ തങ്ങൾ സ്നേഹത്തിന്റെ കട തുറക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് രാഹുൽ ഉയർത്തിയത്. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്യുമ്പോൾ, നിരവധി ആരോപണങ്ങൾ നേരിടുന്ന കേരള മുഖ്യമന്ത്രിയെ മാത്രം തൊടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയെ വിമർശിക്കാൻ പിണറായി വിജയൻ ഭയപ്പെടുകയാണെന്നും, ഇരുവരും തമ്മിൽ അവിശുദ്ധമായ ഒത്തുതീർപ്പ് ഉണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കേരളത്തിലെ വികസന മുരടിപ്പിനും തൊഴിലില്ലായ്മയ്ക്കും കാരണം എൽഡിഎഫ് സർക്കാരിന്റെ അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ പ്രവർത്തകർ ആവേശത്തോടെ രംഗത്തിറങ്ങണമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
About The Author


