Odisha IAS Fraud Shock

ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഗുരുതരമായ തട്ടിപ്പ് ആരോപണം. ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസ്, ഭിന്നശേഷിക്കാരനായ ഒരാളിൽ നിന്ന് സ്ഥലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയതായാണ് പരാതി. കട്ടക്ക് ഡെവലപ്മെന്റ് അതോറിറ്റി (സിഡിഎ) പ്രദേശത്ത് സ്ഥലം വാഗ്ദാനം ചെയ്ത് കമൽ കുമാർ ഭാവ്സിങ്ക എന്നയാളെയാണ് ഇവർ വഞ്ചിച്ചത്. വാങ്ങിയ പണം ചെലവഴിച്ച ഉദ്യോഗസ്ഥ പരാതിക്കാർക്കെതിരെ വധഭീഷണി മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. ബാങ്ക് ഇടപാടുകൾ വഴി പണം കൈമാറിയത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അന്വേഷണവുമായി സഹകരിക്കാൻ ഉദ്യോഗസ്ഥ തയ്യാറാകുന്നില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും പൊതുഭരണ വകുപ്പിന്റെയും അനുമതി തേടിയിരിക്കുകയാണ് പോലീസ് കമ്മീഷണർ.

About The Author


