Nadapuram Poll Violence Shock

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിൽ യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് നേരെ ക്രൂരമായ മർദ്ദനം. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം വെച്ചാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ യുഡിഎഫിന്റെ ഒരു വനിതാ ഏജന്റിനും മറ്റ് രണ്ട് പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് മർദ്ദനമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വോട്ടെടുപ്പ് തടസ്സപ്പെടുത്താനും ഏജന്റുമാരെ ഭയപ്പെടുത്തി ബൂത്തിൽ നിന്ന് പുറത്താക്കാനുമുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു. ആക്രമണത്തിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് പോലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നിലവിൽ നാദാപുരത്തെ വിവിധ ബൂത്തുകളിൽ കനത്ത പോലീസ് കാവലിലാണ് വോട്ടെടുപ്പ് തുടരുന്നത്.

About The Author


