Kevin Pietersen IPL Shock

ഐപിഎല്ലിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡുമായുണ്ടായ (ECB) അഭിപ്രായ വ്യത്യാസങ്ങളാണ് തന്റെ അന്താരാഷ്ട്ര കരിയർ നേരത്തെ അവസാനിക്കാൻ കാരണമായതെന്ന് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ വെളിപ്പെടുത്തി. യുട്യൂബറായ രൺവീർ അല്ലാബാദിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പീറ്റേഴ്സൺ ബോർഡിനെതിരെ ആഞ്ഞടിച്ചത്. ഐപിഎല്ലിന്റെ ആദ്യ വർഷങ്ങളിൽ താരങ്ങളെ ലീഗിൽ പങ്കെടുപ്പിക്കാൻ ഇ.സി.ബിക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും, ലീഗിന് മുൻഗണന നൽകുന്നു എന്നാരോപിച്ച് ബോർഡ് തനിക്കെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് ബോധപൂർവം നീക്കങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. 2009-ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാൻ തീരുമാനിച്ചതോടെയാണ് ഇ.സി.ബി തനിക്കെതിരെ തിരിഞ്ഞത്. വെറും 33-ാം വയസ്സിൽ തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കേണ്ടി വന്നത് ഈ പോരാട്ടം മൂലമാണ്. 104 ടെസ്റ്റുകളിൽ നിന്ന് 8,181 റൺസ് നേടിയ തനിക്ക്, തടസ്സങ്ങളില്ലായിരുന്നെങ്കിൽ 150-ലേറെ ടെസ്റ്റുകളും 13,000 റൺസും നേടാനാകുമായിരുന്നുവെന്ന് പീറ്റേഴ്സൺ വിശ്വസിക്കുന്നു. തന്റെ കരിയർ ബലികഴിക്കേണ്ടി വന്നെങ്കിലും, ഇന്നത്തെ ഇംഗ്ലണ്ട് താരങ്ങൾക്ക് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തടസ്സങ്ങളില്ലാതെ സജീവമാകാൻ തന്റെ അന്നത്തെ നിലപാട് വഴിയൊരുക്കിയെന്നും, അതിൽ ജോസ് ബട്ട്ലർ ഉൾപ്പെടെയുള്ളവർ തനിക്ക് നന്ദി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായി പ്രവർത്തിക്കുന്ന പീറ്റേഴ്സൺ, ബോർഡിന്റെ വേട്ടയാടലുകൾക്ക് ശേഷം ഇപ്പോൾ സമാധാനപരമായ ജീവിതം നയിക്കുകയാണെന്നും വ്യക്തമാക്കി.

About The Author


