iPhone Fold Ultra Shock

ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ആപ്പിൾ ചുവടുവെക്കുന്നു. ‘ഐഫോൺ ഫോൾഡ് അൾട്ര’ എന്ന പേരിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ഈ പുത്തൻ ഉപകരണം ഐഫോണുകളുടെ ഡിസൈനിലും സാങ്കേതികവിദ്യയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ് ഗ്യാലക്സി ഫോൾഡിന് പിന്നാലെ ഫോൾഡബിൾ വിപണി ലക്ഷ്യമിടുന്ന ആപ്പിൾ, ഡിസൈനിൽ വലിയ പരീക്ഷണങ്ങളാണ് നടത്തുന്നത്. 7.8 ഇഞ്ച് വലുപ്പമുള്ള ഇന്റേണൽ ഒഎൽഇഡി (OLED) ഡിസ്പ്ലേയും 5.5 ഇഞ്ച് ഔട്ടർ സ്ക്രീനും ഉൾക്കൊള്ളുന്ന ബുക്ക്-സ്റ്റൈൽ ഫോം ഫാക്ടറിലായിരിക്കും ഈ ഫോൺ എത്തുക. കരുത്തുറ്റ ലിക്വിഡ് മെറ്റൽ ഹിഞ്ച് (Liquid Metal Hinge) ഉപയോഗിക്കുന്നതിനാൽ കൂടുതൽ കാലം ഈടുനിൽക്കുമെന്ന പ്രത്യേകതയുമുണ്ട്. പ്രകടനത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത ആപ്പിൾ, പുതിയ തലമുറ എ20 പ്രോ (A20 Pro) ചിപ്പായിരിക്കും ഇതിൽ ഉൾപ്പെടുത്തുക. 2എൻഎം സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഈ പ്രോസസറിനൊപ്പം 12 ജിബി റാം, 1 ടിബി സ്റ്റോറേജ് എന്നിവയും പ്രതീക്ഷിക്കുന്നു. ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയായ 5,800 mAh വരെ ശേഷിയുള്ള ബാറ്ററി കരുത്തിലായിരിക്കും ഈ ഫോൺ വിപണിയിൽ എത്തുക. ഫോൾഡബിൾ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ഡിവൈസ് ആപ്പിളിന്റെ വിപണി മൂല്യം ഉയർത്തുമെന്നുറപ്പാണ്.

About The Author


