Elephant Rampage at Dharmasastha Temple Causes Heavy Damage

കണ്ണൂർ ജില്ലയിലെ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞത് പ്രദേശവാസികളെയും ഭക്തരെയും പരിഭ്രാന്തിയിലാഴ്ത്തി. ഉത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനിടെ രാത്രി 11 മണിയോടെ ‘കർണ്ണൻ’ എന്ന ആനയാണ് ഇടഞ്ഞത്. നേരത്തെ ഒരുതവണ ആനയെ ശാന്തനാക്കി തളച്ചിരുന്നെങ്കിലും, പിന്നീട് വീണ്ടും അക്രമാസക്തനായി ഓടുകയായിരുന്നു. ക്ഷേത്രപരിസരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ ആന തകർത്തു. കാറുകളും ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനക്കൂട്ടം ചിതറിയോടിയെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എലിഫന്റ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി ആനയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
https://www.instagram.com/media7onlive/p/DWnHz4Gk1p0/

About The Author


