Dubai Bus Stops Big Upgrade

ദുബായിൽ പൊതുഗതാഗത സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 726 പുതിയ അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ആർ.ടി.എ. (RTA) യാഥാർത്ഥ്യമാക്കി. ജനസാന്ദ്രത ഏറിയതും ഭാവിയിൽ വികസന സാധ്യതയുള്ളതുമായ പ്രദേശങ്ങളിലാണ് ഈ കേന്ദ്രങ്ങൾ നിർമിച്ചിരിക്കുന്നത്. പ്രതിവർഷം 19.2 കോടി യാത്രക്കാർക്ക് സേവനം നൽകാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, പൊതു ബസ് ശൃംഖലയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കാനും സഹായിക്കും. യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പ്രധാന സ്റ്റോപ്പുകൾ, സെക്കൻഡറി, സ്റ്റാൻഡേർഡ് എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി തിരിച്ചാണ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളും തണലുള്ള ഇരിപ്പിടങ്ങളും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. നിശ്ചയദാർഢ്യമുള്ളവർക്കായുള്ള ദുബായ് യൂണിവേഴ്സൽ ഡിസൈൻ കോഡിന് അനുസൃതമായാണ് നിർമാണം പൂർത്തിയാക്കിയത്. പരിസ്ഥിതി സൗഹൃദമായ ഈ പദ്ധതി കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും സുസ്ഥിര നഗരഗതാഗത സംവിധാനം ഒരുക്കുന്നതിനും നിർണ്ണായകമാണ്.

About The Author


