Concrete Fall at Elamkulam Metro

കൊച്ചി എളംകുളം മെട്രോ സ്റ്റേഷൻ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ താഴേക്ക് പതിക്കുന്നത് യാത്രക്കാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്റ്റേഷൻ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺക്രീറ്റ് സ്ലാബുകൾ ഇളകി വീഴുന്ന സാഹചര്യം നിലവിലുണ്ട്. പലയിടങ്ങളിലും കോൺക്രീറ്റ് അടർന്ന് അകത്തെ ഇരുമ്പ് കമ്പികൾ തുരുമ്പെടുത്ത് പുറത്തുകാണുന്ന അവസ്ഥയാണുള്ളത്, ഇത് വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്. നിലവിൽ വലകളും ചാക്കുകളും ഉപയോഗിച്ച് കോൺക്രീറ്റ് കഷ്ണങ്ങൾ താഴേക്ക് വീഴാതിരിക്കാനുള്ള താൽക്കാലിക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ഡി.എം.ആർ.സി (DMRC) സാങ്കേതിക വിഭാഗം സ്ഥലത്തെത്തി ആധുനിക എൻ.ഡി.ടി (NDT) പരിശോധനകൾ നടത്തുകയും ചെയ്തു. പരിശോധനയിൽ സ്റ്റേഷന്റെ തൂണുകൾക്കോ ബീമുകൾക്കോ ഘടനാപരമായ യാതൊരു ബലക്ഷയവുമില്ലെന്ന് (Structural weakness) കണ്ടെത്തിയിട്ടുണ്ട്. ഡി.എം.ആർ.സി ഇതിന്റെ ഡിസൈനും മെത്തഡോളജിയും കെ.എം.ആർ.എല്ലിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത ഒരാഴ്ചയ്ക്കകം സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. പതിനായിരക്കണക്കിന് യാത്രക്കാർ ദിവസവും കടന്നുപോകുന്ന ഈ ഭാഗത്തെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

About The Author


