Ayush Shetty Wins Silver

ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ യുവപ്രതിഭ ആയുഷ് ഷെട്ടിക്ക് വെള്ളി മെഡൽ. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരവും നിലവിലെ ലോക ചാമ്പ്യനുമായ ചൈനയുടെ ചിയു ചിയോടാണ് ആയുഷ് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ചൈനീസ് താരത്തിന്റെ വിജയം. ലോകോത്തര താരത്തിനെതിരെ മികച്ച പോരാട്ടം കാഴ്ചവെക്കാൻ ആയുഷിന് സാധിച്ചെങ്കിലും അനുഭവസമ്പന്നനായ ചിയു ചിയോയുടെ കരുത്തിന് മുന്നിൽ കിരീടം വഴിമാറുകയായിരുന്നു. തോൽവിയിലും ഇന്ത്യൻ ബാഡ്മിന്റൺ ലോകത്തിന് വലിയ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ആയുഷ് ടൂർണമെന്റിലുടനീളം പുറത്തെടുത്തത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്ന അപൂർവ്വം ഇന്ത്യൻ താരങ്ങളിൽ ഒരാളാകാനും ഈ നേട്ടത്തിലൂടെ ആയുഷിന് സാധിച്ചു. കരിയറിലെ മികച്ച ഫോമിലുള്ള ആയുഷ് ഷെട്ടിയുടെ ഈ വെള്ളി മെഡൽ നേട്ടം ഇന്ത്യൻ കായികരംഗത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. നിരവധി പ്രമുഖ കായിക താരങ്ങളും ആരാധകരും ആയുഷിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

About The Author


