Akshay Kumar Shirt Troll Shock

പ്രിയദർശൻ ചിത്രം ‘ഭൂത് ബംഗ്ല’യുടെ ട്രെയിലർ ലോഞ്ചിനെത്തിയ ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന്റെ വസ്ത്രധാരണത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ. കീറിപ്പറഞ്ഞ രീതിയിലുള്ള ഷർട്ട് ധരിച്ചെത്തിയ താരത്തെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കരകയറാൻ പ്രിയദർശൻ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അക്ഷയ് കുമാർ. എന്നാൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ താരം ധരിച്ച ഷർട്ടാണ് ഇപ്പോൾ ചർച്ചാവിഷയം. താഴെ ഭാഗം കീറിപ്പറിഞ്ഞ ഡിസൈനിലുള്ള ഷർട്ടും ടൈയും ധരിച്ചെത്തിയ താരത്തിന്റെ ലുക്ക് കണ്ട ആരാധകർ അമ്പരപ്പിലാണ്. “2500 കോടിയുടെ ആസ്തിയുണ്ടായിട്ടും ഒരു നല്ല ഷർട്ട് വാങ്ങാൻ ഗതിയില്ലേ?” എന്നും, “ഇന്നലെ എലി കടിച്ച ഷർട്ടാണോ ഇതെന്നും” ചോദിച്ചാണ് ട്രോളന്മാർ അക്ഷയ് കുമാറിനെ ഉന്നം വെക്കുന്നത്. സിനിമയുടെ പരാജയങ്ങളെ ഷർട്ടിന്റെ അവസ്ഥയുമായി താരതമ്യം ചെയ്തുള്ള പരിഹാസങ്ങളും കുറവല്ല. കോടികൾ പ്രതിഫലം വാങ്ങുന്ന താരം പണത്തിന് വേണ്ടി എന്ത് കോമാളിത്തരത്തിനും തയ്യാറാണെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം വിമർശിക്കുന്നത്. എന്തായാലും ‘ഭൂത് ബംഗ്ല’യുടെ വിശേഷങ്ങളേക്കാൾ ഇപ്പോൾ വൈറലായിരിക്കുന്നത് താരത്തിന്റെ ഈ പരീക്ഷണ ലുക്ക് തന്നെയാണ്.

About The Author


