Strong Earthquake in Afghanistan Kills 8

അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. തലസ്ഥാനമായ കാബൂളിൽ വീട് തകർന്നുണ്ടായ അപകടത്തിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു. അഫ്ഗാൻ തലസ്ഥാനത്തിന് പുറമെ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും പാകിസ്താനിലെ ഇസ്ലാമാബാദിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം പ്രകൃതിക്ഷോഭങ്ങൾക്ക് സാധ്യതയേറിയ അഫ്ഗാനിൽ കഴിഞ്ഞ നവംബറിലുണ്ടായ ഭൂചലനത്തിലും 27 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ദുരന്തബാധിത മേഖലകളിൽ നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

About The Author


