World Drug Awareness Campaign event conducted in Kochi with students and community participation
World Drug Awareness Campaign എന്ന സന്ദേശം സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിനായി കൊച്ചിയിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ പ്രധാനമായും ഉയർത്തിക്കാട്ടി.
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് ജനകീയ പിന്തുണ | World Drug Awareness Campaign
യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ കൊച്ചിയിൽ ജനകീയ പ്രതിരോധം ശക്തമാകുന്നു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘നമ്മൾ കൊച്ചിക്കാർ’ സംഘടനയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. കൊച്ചി എം.എൽ.എ മുഹമ്മദ് ഷിയാസ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയകൾ നാടിന്റെയും കുട്ടികളുടെയും ഭാവി തകർക്കുമ്പോൾ, അതിനെതിരെ വാക്കുകളിലൊതുങ്ങാത്ത ശക്തമായ കർമ്മപദ്ധതികളുമായി മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ നിന്ന് മയക്കുമരുന്ന് മാഫിയയെ വേരോടെ പിഴുതെറിയുന്നതിനായി ‘നമ്മൾ കൊച്ചിക്കാർ’ സംഘടന തയ്യാറാക്കിയ വിശദമായ നിവേദനവും കർമ്മപദ്ധതിയും ചടങ്ങിൽ വെച്ച് എം.എൽ.എയ്ക്ക് കൈമാറി.
ചടങ്ങിന്റെ ഭാഗമായി മട്ടാഞ്ചേരി എക്സൈസ് എ.ഇ.ഐ ജയചന്ദ്രൻ നൂറോളം വരുന്ന വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ലഹരിയുടെ കരിനിഴൽ വീഴുന്ന കുടുംബങ്ങളുടെ തകർച്ചയും, പുതുതലമുറ മയക്കുമരുന്നിന്റെ കെണിയിൽ അകപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി. ലഹരി മാഫിയക്കെതിരെയുള്ള പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, പോലീസിനും സർക്കാരിനും സഹായകരമായ രീതിയിൽ പ്രവർത്തിക്കാൻ സന്നദ്ധരായ മുപ്പതോളം വരുന്ന വാളന്റിയർമാരുടെ (ലഹരി വിരുദ്ധ പോരാളികൾ) ലിസ്റ്റ് ഫോർട്ട് കൊച്ചി സർക്കിൾ ഇൻസ്പെക്ടർക്ക് ചടങ്ങിൽ വെച്ച് കൈമാറുകയും ചെയ്തു. ലഹരി വിരുദ്ധ പോരാട്ടത്തിൽ മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന എം.എൽ.എ, എക്സൈസ്-പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
നൂറിലധികം കുട്ടികളും മാതാപിതാക്കളും അടക്കം വലിയൊരു ജനാവലി പങ്കെടുത്ത ചടങ്ങിൽ ‘നമ്മൾ കൊച്ചിക്കാർ’ സംഘടനയുടെ ചെയർമാൻ ജബ്ബാർ പാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിൻസി ബൈജു സ്വാഗതവും, വൈസ് ചെയർമാൻ സിദ്ദിഖ് സമദ് കൃതജ്ഞതയും രേഖപ്പെടുത്തി. കോർപ്പറേഷൻ കൗൺസിലർ യേശുദാസ്, വൈസ് ചെയർമാൻ സിദ്ദീഖ് സമദ്, സൈനുദ്ധീൻ ഏച്ച്.എൻ, കെ. നാസർ, മുൻ കൗൺസിലർമാരായ ഷീബ ഡ്യുറോം, സീനത്ത് റഷീദ്, സാബു അലി, അനീഷ് മട്ടാഞ്ചേരി, അഷ്റഫ് മാസ്റ്റർ, ജോളി ടീച്ചർ, രേണുക പ്രദീപ്, ഷാഹിദാ മുഹമ്മദ്, പ്രതീഷ് പ്രസാദ്, ഏ. ബി. നൗഷാദ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നാടിന്റെ നന്മയ്ക്കായി ലഹരിക്കെതിരെയുള്ള പോരാട്ടം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Narcotics Control Bureau സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


