Ujjain Stabbing Case involving college student attacked in Madhya Pradesh
Ujjain Stabbing Case മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. പൊതുസ്ഥലത്ത് നടന്ന ക്രൂരാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ദേശീയ ശ്രദ്ധ നേടുകയാണ്.
പൊതുവഴിയിലെ ആക്രമണത്തിൽ അന്വേഷണം ശക്തം | Ujjain Stabbing Case
#UjjainCrime #MadhyaPradesh #StabbingIncident #CCTVFootage #CrimeAgainstWomen #YouthArrested #BreakingNews #NationalNews
മധ്യപ്രദേശിലെ ഉജ്ജയിനിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിനും ഒന്നാം വർഷ ബി.എ വിദ്യാർത്ഥിനിയെ നടുറോഡിൽ ക്രൂരമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പൂജ (19) എന്ന പെൺകുട്ടിക്കാണ് നടുക്കുന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു രാജ്യം കൺതുറന്നു കണ്ട ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ 21-കാരനായ സുനിൽ ജറോളിയ എന്ന യുവാവിനെ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. നടുറോഡിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയെ 14 തവണയാണ് കത്തികൊണ്ട് കുത്തിയത്.
വയറിലും കഴുത്തിലും കൈകളിലും ഗുരുതരമായി പരിക്കേറ്റ പൂജ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൂജയെ വിവാഹം കഴിക്കാൻ പ്രതി ആഗ്രഹിച്ചിരുന്നെന്നും എന്നാൽ പെൺകുട്ടി ഇത് നിരസിച്ചതോടെ കൊലപ്പെടുത്താൻ ഉറപ്പിച്ച് എത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാലിന് പരിക്കേറ്റ പ്രതിയെ സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Madhya Pradesh Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


