Kafir Screenshot Case controversy and Shafi Parambil reaction in Kerala politics
Kafir Screenshot Case സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Kafir Screenshot Case: പ്രധാന വിവരങ്ങൾ
കോഴിക്കോട്: വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി ഷാഫി പറമ്പിൽ എം.പി. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ വർഗീയ വിഷം കലർത്താനാണ് സിപിഎം ശ്രമിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേസിൽ ഇപ്പോൾ നടന്നിരിക്കുന്ന അറസ്റ്റ് രണ്ട് ദിവസം കൊണ്ട് ചെയ്യാവുന്നതായിരുന്നുവെന്നും, എന്നാൽ രണ്ട് വർഷത്തോളം ഇത് നീണ്ടുപോയത് പ്രതികൾക്ക് സർക്കാരിന്റെയും പാർട്ടിയുടെയും ഉന്നത സംരക്ഷണം ലഭിച്ചതുകൊണ്ടാണെന്നും ഷാഫി വിമർശിച്ചു. വ്യാജ പ്രചാരണങ്ങളെ വോട്ടർമാർ തള്ളിക്കളഞ്ഞതുകൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിലും അതിനുശേഷമുണ്ടായ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും വടകരയിലെയും പരിസര മണ്ഡലങ്ങളിലെയും ജനങ്ങൾ വർഗീയതയ്ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരിൽ ഒരാളെ മാത്രമാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ഇതിന്റെ യഥാർത്ഥ നിർമാതാക്കളിലേക്ക് അന്വേഷണം എത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഉന്നത നേതാക്കളുടെ അറിവോടെയാണ് ഈ സ്ക്രിപ്റ്റ് പുറത്തുവന്നത്. മുൻപ് ഈ പ്രചാരണങ്ങളെ ഏറ്റുപിടിച്ച കെ.കെ. ശൈലജ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് ഇപ്പോൾ അത് തിരിഞ്ഞുകൊത്തുകയാണ്. സ്വന്തം പാർട്ടിയിലുള്ളവർ കൊലപാതകമോ ബോംബ് നിർമാണമോ നടത്തിയാൽ നേതൃത്വത്തിന് പങ്കില്ലെന്ന് പറയുന്ന സിപിഎം, യുഡിഎഫ് പ്രവർത്തകർ ഒരു കമന്റിട്ടാൽ പോലും സോണിയാ ഗാന്ധി മറുപടി പറയണമെന്ന് ആവശ്യപ്പെടുന്നവരാണെന്നും അദ്ദേഹം പരിഹസിച്ചു. രണ്ടാഴ്ച കൊണ്ട് തീർക്കാമായിരുന്ന കേസ് സ്രഷ്ടാക്കളെ സംരക്ഷിക്കാൻ വേണ്ടിയാണ് പിണറായി വിജയന്റെ പോലീസ് ഇത്രയും കാലം നീട്ടിക്കൊണ്ടുപോയതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


