Cannabis Smuggling Arrest after police seize 35 kg cannabis from car in Kunnamkulam
Cannabis Smuggling Arrest സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
Cannabis Smuggling Arrest: പ്രധാന വിവരങ്ങൾ
കുന്നംകുളം: പെരുമ്പിലാവ് പട്ടാമ്പി റോഡിൽ കുന്നംകുളം പൊലീസും തൃശൂർ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 35 കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് സംഘം സാഹസികമായി പിടികൂടി. ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. സ്വിഫ്റ്റ് കാറിൽ വൻതോതിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഹരിവിരുദ്ധ സ്ക്വാഡിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പെരുമ്പിലാവ് റോഡിൽ നിലയുറപ്പിച്ചത്.
പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ എത്തിയ പ്രതികളുടെ കാർ നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ അമിതവേഗതയിൽ മുന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ പ്രതികളുടെ വാഹനം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷിന്റെ വാഹനത്തിൽ അതിശക്തമായി ഇടിച്ചു. അപകടത്തിന് പിന്നാലെ ഒട്ടും സമയം കളയാതെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം പ്രതികളെ വളയുകയും സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു. പിടിച്ചെടുത്ത കഞ്ചാവ് ബംഗളൂരുവിൽ നിന്നാണ് കേരളത്തിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് പ്രതികൾ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ലഹരിക്കടത്തിന് പിന്നിലുള്ള വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


