Train Rumour Tragedy at railway track
#MadhyaPradeshTrainAccident #FakeNewsKills #MorenaTrainTragedy #RailwayAccident #IndianRailways #TragicNews #FakeRumours #TrainAccidentIndia #NationalNews
മദ്ധ്യപ്രദേശിലെ മൊറേന ജില്ലയിൽ ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന വ്യാജപ്രചരണത്തെ തുടർന്ന് ജീവൻ രക്ഷിക്കാൻ റെയിൽവേ ട്രാക്കിലേക്ക് ചാടിയ നാല് യാത്രക്കാർ മറ്റൊരു ട്രെയിനിടിച്ച് ദാരുണമായി മരണപ്പെട്ടു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. ഉത്തർപ്രദേശ്, രാജസ്ഥാൻ സ്വദേശികളായ ഇവർ ഖജുരാഹോ – ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരായിരുന്നു. ഞായറാഴ്ച വൈകിട്ട് 4:15-ഓടെ ഝാൻസി റെയിൽവേ ഡിവിഷന് കീഴിലുള്ള ഹേതംപൂർ സ്റ്റേഷന് സമീപമാണ് രാജ്രത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ജനറൽ കോച്ചിലെ ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായെന്ന തരത്തിൽ കോച്ചിനുള്ളിൽ വ്യാജവാർത്ത പരന്നതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയും, ചങ്ങല വലിച്ച് ട്രെയിൻ നിർത്തി പുറത്തേക്ക് ചാടുകയുമായിരുന്നു.
യാത്രക്കാർ ട്രാക്കിലേക്ക് ചാടിയ ഈ സമയം എതിർദിശയിലൂടെ അമിതവേഗതയിൽ വന്ന ഫിറോസ്പൂർ – സിയോണി പാതാൽകോട്ട് എക്സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റെയിൽവേ ട്രാക്കിലെ വലിയ വളവ് കാരണം ട്രാക്കിൽ നിന്ന യാത്രക്കാർക്ക് എതിർദിശയിൽ നിന്ന് ട്രെയിൻ വരുന്നത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടെങ്കിലും അമിതവേഗതയിലായിരുന്ന ട്രെയിൻ പെട്ടെന്ന് നിർത്താൻ കഴിയാഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. അതേസമയം, അപകടമുണ്ടായ ഇന്റർസിറ്റി എക്സ്പ്രസിൽ തീപിടിത്തമൊന്നും ഉണ്ടായിരുന്നില്ലെന്നും വെറുമൊരു വ്യാജവാർത്തയാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായതെന്നും റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ റെയിൽവേയും പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(Train Rumour Tragedy)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian Railways
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


