Medical Ethics Controversy involving MBBS student suspension at Mumbai medical college
Medical Ethics Controversy: പ്രധാന വിവരങ്ങൾ
Medical Ethics Controversy: പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തെ തുടർന്ന് മുംബൈയിലെ എംബിബിഎസ് വിദ്യാർത്ഥിനിക്കെതിരെ നടപടി സ്വീകരിച്ചു.
സ്റ്റാൻഡ് അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ പുരുഷ മൃതദേഹങ്ങളെക്കുറിച്ച് അതീവ ഗുരുതരവും വിവാദപരവുമായ പരാമർശം നടത്തിയ എം.ബി.ബി.എസ് (MBBS) വിദ്യാർത്ഥിനിയെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുംബൈ കെ.ഇ.എം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ സേജൽ പവാറിനെതിരെയാണ് കോളേജ് അധികൃതർ നടപടിയെടുത്തത്. ഇവരോട് 15 ദിവസത്തേക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനിടെ തങ്ങൾ തമാശ പറയാറുണ്ടെന്നും പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയത്തിന്റെ വലിപ്പം അളക്കാറുണ്ടെന്നും പരസ്പരം താരതമ്യം ചെയ്യാറുണ്ടെന്നുമായിരുന്നു കോമഡി ഷോയ്ക്കിടെ സേജൽ പറഞ്ഞത്. ഈ പരാമർശം മെഡിക്കൽ പ്രൊഫഷനും കോളേജിനും വലിയ അപമാനമാണെന്ന് കാട്ടി വ്യാപക വിമർശനം ഉയർന്നതോടെ മഹാരാഷ്ട്ര സൈബർ പോലീസ് സേജലിനെതിരെ കേസെടുക്കുകയായിരുന്നു.
സംഭവത്തിൽ കോളേജ് അധികൃതർ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ പരാമർശത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, സംഭവം വിവാദമായതോടെ ഇൻസ്റ്റാഗ്രാമിലൂടെ ക്ഷമാപണവുമായി സേജൽ രംഗത്തെത്തി. താൻ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞ ഡോക്ടർ, എന്നാൽ താൻ ഉദ്ദേശിച്ച രീതിയിൽ അല്ല പരാമർശം വ്യാഖ്യാനിക്കപ്പെട്ടതെന്നും കുറിപ്പിൽ അവകാശപ്പെട്ടു. ഇതേ കോമഡി ഷോയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് ഗുരുഗ്രാം സ്വദേശി ഹിമാൻഷു ജാൻഗ്ര, പരിപാടിയുടെ അവതാരകനായ പ്രണീത് മോറെ എന്നിവർക്കെതിരെയും സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്.
സമാന വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഔദ്യോഗിക വിവരങ്ങൾക്ക് National Medical Commission സന്ദർശിക്കാം.
Instagram വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News Portal സന്ദർശിക്കൂ


