Private Bus Protest offering free tickets for men against KSRTC free travel scheme
Private Bus Protest: പ്രധാന വിവരങ്ങൾ
Private Bus Protest: കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്കെതിരെ ആലുവ-മാഞ്ഞാലി റൂട്ടിൽ സ്വകാര്യ ബസ് ഉടമ വേറിട്ട പ്രതിഷേധം പ്രഖ്യാപിച്ചു.
ഇന്ദിര ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര ആരംഭിക്കുന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സ്വകാര്യ ബസ് ഉടമ. ആലുവ – മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസിന്റെ ഉടമയും വട്ടപ്പറമ്പ് സ്വദേശിയുമായ ബി.ഒ. ഡേവിസാണ് ഈ വ്യത്യസ്തമായ പ്രതിഷേധത്തിന് പിന്നിൽ. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുന്ന അതേ ദിവസം തന്നെ തന്റെ ബസിൽ പുരുഷന്മാർക്ക് പൂർണ്ണമായും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് ഡേവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6.30 മുതൽ രാത്രി 8 മണി വരെയുള്ള ബസിന്റെ 7 ട്രിപ്പുകളിലും പുരുഷന്മാർക്ക് സൗജന്യമായി യാത്ര ചെയ്യാം. കൂടാതെ, കെ.എസ്.ആർ.ടി.സിയിലെ സൗജന്യ പദ്ധതി ഒഴിവാക്കി അന്ന് തന്റെ ബസിൽ യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും മധുരം നൽകി അനുമോദിക്കാനും ഇദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.
പൊതുഗതാഗത മേഖലയുടെ തകർച്ചയ്ക്കും സ്വകാര്യ ബസുകളുടെ നിലനിൽപ്പിനും വലിയ ഭീഷണിയാകുന്നതാണ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടിദ്ധതിയെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാവ് കൂടിയായ ഡേവിസ് ആരോപിക്കുന്നു. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് മാത്രം സൗജന്യം നൽകുന്നത് സ്വകാര്യ ബസ് മേഖലയെ പാപ്പരാക്കുമെന്നാണ് ഉടമകളുടെ വാദം. ഈ നയത്തോടുള്ള ശക്തമായ വിയോജിപ്പ് പൊതുജന മധ്യത്തിൽ എത്തിക്കാനാണ് നിയമം കയ്യിലെടുക്കാതെ, സമാധാനപരവും എന്നാൽ ജനശ്രദ്ധ ആകർഷിക്കുന്നതുമായ ഇത്തരം ഒരു പ്രതിഷേധ രീതി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുക കൂടിയാണ് ഈ വേറിട്ട ‘ഫ്രീ റൈഡ്’ പ്രതിഷേധം.
സമാന വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഔദ്യോഗിക വിവരങ്ങൾക്ക് KSRTC സന്ദർശിക്കാം.
Instagram വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News Portal സന്ദർശിക്കൂ


