Palani Special Train service from Thiruvananthapuram North
മാസങ്ങളായി നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായി തിരുവനന്തപുരം നോർത്ത്-പഴനി-പോത്തന്നൂർ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. പ്രതിവാര സർവീസായി ആരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും നിലവിൽ രണ്ട് സർവീസുകൾ മാത്രമാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, ട്രെയിൻ കടന്നുപോകുന്ന കേരളത്തിലെ ഭൂരിഭാഗം പ്രധാന സ്റ്റേഷനുകളെയും ഒഴിവാക്കി തിരുവനന്തപുരം നോർത്ത്, കൊല്ലം, പുനലൂർ എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്പുകൾ അനുവദിച്ച റെയിൽവേ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് എം.പി വ്യക്തമാക്കി.
യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടേണ്ട ചിറയൻകീഴ്, വർക്കല ശിവഗിരി, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, തെന്മല, ആര്യങ്കാവ് എന്നീ സ്റ്റേഷനുകളിൽ അടിയന്തരമായി സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി റെയിൽവേ ബോർഡ് അധികൃതരുമായും ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായും ഫോണിൽ സംസാരിച്ച് കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും നിലവിലെ രണ്ട് സർവീസുകൾക്ക് ശേഷവും ഈ ട്രെയിൻ സർവീസ് തുടരണമെന്നും ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകിയതായും കൊടിക്കുന്നിൽ സുരേഷ് എം.പി കൂട്ടിച്ചേർത്തു. (Palani Special Train)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian Railways
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


