Kerala Textbook Distribution for students before school reopening
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള പുതിയ അധ്യയന വർഷത്തെ പാഠപുസ്തക വിതരണം അവസാന ഘട്ടത്തിൽ. ഇന്നും നാളെയുമായി സ്കൂളുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ തന്നെ ഭൂരിഭാഗം കുട്ടികളുടെയും കൈകളിൽ പുസ്തകങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിതരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
അച്ചടി സംബന്ധിച്ച ചില സാങ്കേതിക തടസ്സങ്ങൾ നേരത്തെ ചർച്ചയായിരുന്നുവെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തിയാണ് പ്രതിസന്ധി പരിഹരിച്ചത്. ഒന്നാം വാല്യം പുസ്തകങ്ങളിൽ വലിയൊരു ശതമാനവും ഇതിനോടകം തന്നെ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ചുകഴിഞ്ഞു. ശേഷിക്കുന്ന പുസ്തകങ്ങൾ കൂടി ഈ രണ്ടു ദിവസത്തിനകം വിതരണം ചെയ്ത് തീർക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ. (Kerala Textbook Distribution)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
General Education Department Kerala
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


