CBSE revaluation issue technical review
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഡിജിറ്റൽ പുനർ മൂല്യനിർണയ പ്രക്രിയയിലുണ്ടായ (Revaluation Process) സാങ്കേതിക തകരാറുകളുടെയും പൊരുത്തക്കേടുകളുടെയും പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ (CBSE Revaluation Issue). വിദ്യാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ സർക്കാർ ക്ഷമ ചോദിക്കുന്നതായും ഒരൊറ്റ വിദ്യാർത്ഥിയുടെ പോലും പരാതി പരിഹരിക്കപ്പെടാതെ പോകില്ലെന്ന് ഉറപ്പാക്കുമെന്നും സിബിഎസ്ഇ ഉദ്യോഗസ്ഥരുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
CBSE
സന്ദർശിക്കാം.
ഇതാദ്യമായാണ് സിബിഎസ്ഇ ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ (OSM) എന്ന ഡിജിറ്റൽ മൂല്യനിർണയ സംവിധാനം പൂർണ്ണമായി നടപ്പിലാക്കുന്നത്. 17 ലക്ഷത്തോളം വിദ്യാർത്ഥികളുടെ 40 കോടിയോളം പേജുകളാണ് ഇത്തരത്തിൽ സ്കാൻ ചെയ്ത് പരിശോധിച്ചത്. എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ പോർട്ടൽ തകരാറുകൾ, പേയ്മെന്റ് പരാജയങ്ങൾ, വ്യക്തമല്ലാത്ത ഉത്തരം പേപ്പറുകളുടെ പകർപ്പുകൾ എന്നിവ വലിയ തോതിൽ പരാതികൾക്ക് കാരണമായിരുന്നു. ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് പ്രതിപക്ഷം അടക്കം വലിയ രാഷ്ട്രീയ ആയുധമാക്കുന്നതിനിടയിലാണ് മന്ത്രിയുടെ പരസ്യമായ കുറ്റസമ്മതം. ഈ വിഷയത്തിൽ ആരും രാഷ്ട്രീയം കളിക്കരുതെന്നും കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇവിടെ കാണുക
പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ ഐഐടി മദ്രാസ്, ഐഐടി കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരെ കേന്ദ്ര സർക്കാർ രംഗത്തിറക്കിയിട്ടുണ്ട്. കൂടാതെ പേയ്മെന്റ് ഗേറ്റ്വേ തകരാറുകൾ പരിഹരിക്കാൻ എസ്ബിഐ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നീ നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ സാങ്കേതിക സഹായവും ലഭ്യമാക്കിയിട്ടുണ്ട്. തകരാറുകൾ കാരണം അധിക തുക ഈടാക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അത് റീഫണ്ട് ചെയ്യുമെന്നും, മനഃപൂർവം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ ആരായാലും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകി.


