Abhijeet Dipke Instagram Hack issue
തന്റെ വ്യക്തിഗത ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. തനിക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രവേശിക്കാനാകുന്നില്ലെന്നും വീണ്ടെടുക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Abhijeet Dipke Instagram Hack)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Instagram Help Center
സന്ദർശിക്കാം.
സുരക്ഷയ്ക്ക് വേണ്ടി അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നുവെന്ന സന്ദേശമാണ് കാണിക്കുന്നതെന്നും തിരികെ ലഭിക്കണമെങ്കിൽ ഐഡെന്റിറ്റി വേരിഫിക്കേഷനും പാസ്വേഡ് റീസെറ്റ് ചെയ്യണമെന്നും പറഞ്ഞുള്ള സ്ക്രീൻ ഷോട്ടുകൾ അഭിജീത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നെങ്കിലും കുറച്ചുസമയത്തിനുശേഷം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നു.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ‘പാറ്റാ’, ‘പരാദജീവി’ പരാമർശത്തിന് പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടി രൂപംകൊണ്ടത്. ബോസ്റ്റൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിജീത് ദിപ്കെയാണ് സ്ഥാപകൻ. നേരത്തെ ആം ആദ്മി പാർട്ടിയുടെ സാമൂഹിക മാധ്യമ പ്രചാരണ വിഭാഗവുമായി ബന്ധപ്പെട്ട് അഭിജീത് പ്രവർത്തിച്ചിരുന്നു.
ഇവിടെ കാണുക


