Madiwala Rape Case accused arrested in Wayanad
ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതിയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് വയനാട്ടിൽ വെച്ച് പിടികൂടിയ ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ട്രാൻസിറ്റ് വാറന്റ് വഴി ബെംഗളൂരുവിലെത്തിക്കുകയായിരുന്നു. മേയ് 12-നായിരുന്നു കേസിനാസ്പദമായ സംഭവം. മഡിവാളയിൽ പഠനത്തോടൊപ്പം സുഹൃത്തുക്കളുടെ കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന 20-കാരിയായ പെൺകുട്ടിയെ, സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ സുഹൃത്തുക്കൾ പുറത്തുപോയ സമയം നോക്കി പ്രതി അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. കഫേ വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് ഇയാൾ ഇവിടെയെത്തിയത്. (Madiwala Rape Case)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Karnataka State Police
സന്ദർശിക്കാം.
സംഭവത്തിൽ മഡിവാള പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായും ആക്ഷേപമുണ്ട്. പീഡനം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും, പരാതി നൽകരുതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ അപമാനിച്ചെന്നും പെൺകുട്ടി ആരോപിച്ചു. തുടർന്ന് മേയ് 18-ന് പെൺകുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ നേരിട്ട് കണ്ട് പരാതി നൽകിയതോടെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
ഇവിടെ കാണുക


