CPIM Cherthala Criticism meeting discussion
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചുമന്നുനടന്നതാണ് സംസ്ഥാനത്തുണ്ടായ വലിയ രാഷ്ട്രീയ തിരിച്ചടിക്കു കാരണമെന്ന് സി.പി.എം. ചേർത്തല ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ ശത്രുപക്ഷത്തായി കാണുന്ന സാഹചര്യമുണ്ടായെന്നും, ഇതിനൊപ്പം പാർട്ടിയുടെ പരമ്പരാഗത ഈഴവ വോട്ടുകളിൽ പലയിടത്തും ചോർച്ചയുണ്ടായെന്നും യോഗത്തിൽ ആരോപണമുയർന്നു. ജില്ലാ നേതൃത്വം വെള്ളാപ്പള്ളിക്ക് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ഇതിനെതിരെ എ.എം. ആരിഫ് മാത്രമാണ് പാർട്ടിയിൽ എതിർപ്പുയർത്തിയതെന്നും യോഗത്തിൽ വിമർശനമുണ്ടായി. (CPIM Cherthala Criticism)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
CPI(M)
സന്ദർശിക്കാം.
തിരഞ്ഞെടുപ്പുകളിൽ ജയിക്കണമെന്ന് ജില്ലാ നേതൃത്വത്തിന് യാതൊരു താല്പര്യവുമില്ലായിരുന്നുവെന്നും സ്ഥാനാർഥി നിർണ്ണയത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചുവെന്നും ഏരിയ കമ്മിറ്റിയിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. തോമസ് ഐസക്കിനെ മത്സരിപ്പിക്കാതിരുന്നതും തോൽക്കുമെന്നറിഞ്ഞിട്ടും ചിലരെ സ്ഥാനാർഥികളായി അടിച്ചേൽപ്പിച്ചതും വലിയ തെറ്റായിപ്പോയി. ചുവപ്പുകണ്ടാൽ കുത്താൻവരുന്ന കാളയെപ്പോലെയാണ് ജില്ലാ സെക്രട്ടറി കാണാനെത്തുന്ന പാർട്ടിക്കാരോട് പെരുമാറുന്നതെന്നും, ജില്ലയിലെ പോലീസിന്റെ ഇടപെടലുകൾ ജനങ്ങളെ പാർട്ടിക്കെതിരാക്കാൻ കാരണമായെന്നും യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശനമുയർന്നു.
ഇവിടെ കാണുക


