KSRTC free travel scheme for women in Kerala
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് കോർപ്പറേഷന് വൻ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. യു.ഡി.എഫ് സർക്കാരിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായി ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കാൻ ഒന്നാം മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ആശങ്കകൾ ഉയരുന്നത്. പ്രതിദിനം 12 ലക്ഷത്തോളം സ്ത്രീകളാണ് കെ.എസ്.ആർ.ടി.സി-യെ ആശ്രയിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ പ്രതിമാസം 60 മുതൽ 90 കോടി രൂപ വരെ അധിക ബാധ്യത വരുമെന്നാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. (KSRTC Free Travel)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala State Road Transport Corporation
സന്ദർശിക്കാം.
നിലവിൽ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്തിക്കൊണ്ട് ബാധ്യത കുറയ്ക്കാനുള്ള ആലോചനയിലാണ് സർക്കാർ. തമിഴ്നാട് മോഡലിൽ സീറോ ടിക്കറ്റ് നൽകിക്കൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് കൂടുതൽ സാധ്യത. അതേസമയം, കെ.എസ്.ആർ.ടി.സി-യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് തങ്ങളുടെ വരുമാനത്തെ തകർക്കുമെന്നും സ്വകാര്യ ബസ് സർവീസുകൾ നിർത്തലാക്കേണ്ടി വരുമെന്നും കാണിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെയും ഓട്ടോ-ടാക്സി തൊഴിലാളികളുടെയും ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഇവിടെ കാണുക


