Cockroach Janata Party social media controversy
#CockroachJanataParty #CJP #XAccountBlocked #SocialMediaProtest #AbhijeetDipke #DigitalMovement #Satire #IndiaNews #MalayalamNews
ന്യൂഡൽഹി: ഡിജിറ്റൽ ലോകത്ത് വലിയ തരംഗമായി മാറിയ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. നിയമപരമായ അഭ്യർത്ഥനയെ തുടർന്നാണ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചതെന്ന് എക്സ് അധികൃതർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കമെന്നും തങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാർട്ടിയുടെ സ്ഥാപകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഭിജീത് ദീപ്കെ ആരോപിച്ചു. പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും ഇത് അധികാരികളുടെ ‘സ്വയംഭോഗ് ഗോൾ’ ആണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു. (Cockroach Janata Party)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
X
സന്ദർശിക്കാം.
തൊഴിലില്ലാത്ത ചില യുവാക്കളെ സുപ്രീം കോടതിയിലെ ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകളോട്’ ഉപമിച്ചെന്ന വാർത്തകളോട് പ്രതിഷേധിച്ചാണ് കഴിഞ്ഞ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ ഈ വേറിട്ട ആക്ഷേപഹാസ്യ കൂട്ടായ്മ രൂപം കൊണ്ടത്. ‘. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തെയും മറികടന്ന് സി.ജെ.പി കുതിക്കുന്നതിനിടയിലാണ് ഇപ്പോൾ എക്സ് അക്കൗണ്ടിന് പൂട്ടു വീണിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രമുഖരും ഇതിനോടകം ഈ ഡിജിറ്റൽ കൂട്ടായ്മയിൽ പങ്കാളികളായിട്ടുണ്ട്.
ഇവിടെ കാണുക


