KSRTC Free Travel controversy speech
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനെതിരെ കടുത്ത പരിഹാസവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം. മണി എംഎൽഎ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യമിട്ടായിരുന്നു മണിയുടെ വിവാദ പരാമർശം. “ഓ പിന്നെ.. സതീശന്റെ വീട്ടീന്ന് കൊണ്ടുവരുമോ കെഎസ്ആർടിസി നടത്താൻ പണം” എന്നായിരുന്നു പൊതുവേദിയിൽ എം.എം. മണിയുടെ ചോദ്യം. കെഎസ്ആർടിസി നിലവിൽ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇത്തരം ആവശ്യങ്ങൾ പ്രായോഗികമല്ലെന്ന് വ്യക്തമാക്കാനായിരുന്നു മണിയുടെ ഈ ശൈലിയിലുള്ള പ്രതികരണം. (KSRTC Free Travel)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
KSRTC
സന്ദർശിക്കാം.
എം.എം. മണിയുടെ പ്രസംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും കോൺഗ്രസ് ഉൾപ്പെടെയുള്ള സർക്കാരുകൾ സ്ത്രീകൾക്ക് സൗജന്യയാത്ര വിജയകരമായി നടപ്പിലാക്കുന്നത് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം കേരളത്തിലും ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ, ജനപ്രതിനിധിയായ ഒരാൾ പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയാണ്.
ഇവിടെ കാണുക


