UDF cabinet consensus meeting in Kerala
തിരുവനന്തപുരം: കടുത്ത അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കുമൊടുവിൽ യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിലെ കടുത്ത തർക്കങ്ങൾക്ക് ശുഭപര്യവസായം. രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെച്ച പുതിയ ഫോർമുല പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് അംഗീകരിച്ചു. ഇതനുസരിച്ച് കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധിയായി മോൻസ് ജോസഫ് പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിയാകും. പാർട്ടിയുടെ രണ്ടാമത്തെ എംഎൽഎയായ അപു ജോൺ ജോസഫിനെ കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് ആക്കാനും ഉഭയകക്ഷി ചർച്ചയിൽ ധാരണയായിട്ടുണ്ട്. (UDF Cabinet Consensus)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Indian National Congress
സന്ദർശിക്കാം.
മന്ത്രിസഭാ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതോടെ മറ്റ് ഘടകകക്ഷി നേതാക്കളായ മാണി സി. കാപ്പനും (എൻസികെ), അനൂപ് ജേക്കബും (കേരള കോൺഗ്രസ് ജേക്കബ്) നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെത്തി. സിഎംപി നേതാവ് സി.പി. ജോണും ഇവർക്കൊപ്പമുണ്ട്. ഒറ്റ സീറ്റുള്ള ഘടകകക്ഷികൾക്ക് ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കോൺഗ്രസ് നേതൃത്വം ഇവരെ ധരിപ്പിച്ചു. ആദ്യത്തെ രണ്ടര വർഷം കോൺഗ്രസിന്റെ യുവനേതാക്കൾ മന്ത്രിമാരാകുമെന്നും, അതിനുശേഷം ടേം വ്യവസ്ഥയിൽ മാണി സി. കാപ്പൻ, അനൂപ് ജേക്കബ് എന്നിവർക്ക് മന്ത്രിസ്ഥാനം കൈമാറുമെന്നുമുള്ള വിട്ടുവീഴ്ചാ ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇവിടെ കാണുക
ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ പൂർണ്ണമായി പരിഹരിച്ചതോടെ യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടികയ്ക്ക് രൂപമായി. ഘടകകക്ഷികളായ മുസ്ലിം ലീഗിന് അഞ്ചും, കേരള കോൺഗ്രസ് ജോസഫിന് ഒന്നും, ആർഎസ്പിക്ക് (ഷിബു ബേബി ജോൺ) ഒന്നും മന്ത്രിസ്ഥാനങ്ങൾ നൽകാനാണ് നിലവിലെ ധാരണ. ഇന്നുതന്നെ മുന്നണി നേതാക്കളുടെ സംയുക്ത യോഗത്തിന് ശേഷം പൂർണ്ണമായ മന്ത്രിപ്പട്ടിക രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറും.


