Abdul Rahim release after Saudi jail term
കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലിൽ രണ്ട് പതിറ്റാണ്ടുകാലം വധശിക്ഷയുടെ നിഴലിൽ കഴിഞ്ഞ്, ഒടുവിൽ ലോകമലയാളികളുടെ കാരുണ്യക്കരുത്തിൽ മോചനത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന അബ്ദുൽ റഹീമിന്റെ തിരിച്ചുവരവിനായി കണ്ണീരോടെ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബം. വരാനിരിക്കുന്ന ബലിപെരുന്നാൾ റഹീമിന് തന്റെ പ്രിയപ്പെട്ട ഉമ്മയോടൊപ്പം കോഴിക്കോട്ടെ വീട്ടിലിരുന്ന് ആഘോഷിക്കാൻ സാധിക്കണേ എന്ന ഏക പ്രാർത്ഥന മാത്രമാണ് ഇപ്പോൾ ഈ കുടുംബത്തിനുള്ളത്. (Abdul Rahim Release)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Embassy of India Riyadh
സന്ദർശിക്കാം.
2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീം, സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽ ശഹ്റിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് ജയിലിലാകുന്നത്.
ഇവിടെ കാണുക
തടവ് കാലാവധി അവസാനിക്കുന്നതോടെ റഹീമിന് സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ അനുവദിക്കും. തുടർന്ന് രാജ്യം വിടാനുള്ള അടിയന്തിര രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട്) ഇന്ത്യൻ എംബസി ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. നാടുകടത്തൽ കേന്ദ്രം വഴിയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ആദ്യ വിമാനത്തിൽ തന്നെ റഹീം ജന്മനാട്ടിലേക്ക് തിരിക്കുമെന്നും മെയ് 20-ന് ശേഷം ഏതു നിമിഷവും റഹീം കോഴിക്കോട്ട് എത്തിയേക്കുമെന്നും റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ അറിയിച്ചു. മകൻ ജയിലിലായ ശേഷം നീണ്ട 20 വർഷമായി കണ്ണീരോടെ കഴിയുന്ന 76-കാരിയായ മാതാവ് ഫാത്തിമയ്ക്ക് ഇനി പ്രത്യാശയുടെയും സ്വപ്നസാഫല്യത്തിന്റെയും നാളുകളാണ്.


