Swiggy Zomato Strike affecting food delivery
പെട്രോൾ-ഡീസൽ വിലവർധനവിനും കുറഞ്ഞ വേതനത്തിനുമെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾ പണിമുടക്കിലേക്ക്. (Swiggy Zomato Strike) പ്രമുഖ ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലെ ജീവനക്കാർ നാളെ (മേയ് 17) രാജ്യവ്യാപകമായി സർവീസുകൾ നിർത്തിവെക്കും. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഗീഗ് ആൻഡ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. രാജ്യത്തെ മുഴുവൻ ഗിഗ് തൊഴിലാളികളും ഈ പ്രതിഷേധത്തിൽ പങ്കാളികളാകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Swiggy
സന്ദർശിക്കാം.
വർധിച്ചുവരുന്ന ഇന്ധനവിലയും നീണ്ട ജോലി സമയവും തങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. ഇതിനിടയിൽ ലഭിക്കുന്ന കുറഞ്ഞ കൂലി ജീവിതച്ചെലവുകൾക്ക് പോലും തികയാത്ത സാഹചര്യമാണ്. ഇന്ധനവിലയിലുണ്ടായ ആവർത്തിച്ചുള്ള വർധനവ് തങ്ങളുടെ ദുരിതം ഇരട്ടിയാക്കിയതായും, ഇതിനൊരു പരിഹാരം കാണാൻ മാനേജ്മെന്റുകൾ തയ്യാറാകണമെന്നുമാണ് യൂണിയന്റെ പ്രധാന ആവശ്യം. നാളെ ഉച്ചസമയത്ത് 5 മണിക്കൂറോളം ഡെലിവറി സർവീസുകൾ മുടങ്ങുമെന്നതിനാൽ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.
#SwiggyZomatoStrike #FoodDeliveryStrike #GigWorkers #KeralaNews #OnlineFoodDelivery #Swiggy #Zomato #StrikeNews #BreakingNews #MalayalamNews


