SSLC Result Kerala education update
എസ്.എസ്.എൽ.സി പരീക്ഷാഫലം നേരത്തെ നിശ്ചയിച്ചതുപോലെ ഈ വെള്ളിയാഴ്ച തന്നെ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. (SSLC Result Kerala) ഹയർ സെക്കൻഡറി ഫലവും സമയബന്ധിതമായി പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തിൽ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ഉറപ്പുനൽകി. പരീക്ഷാ ബോർഡ് ബുധനാഴ്ച യോഗം ചേരും. ഇതിനുപുറമെ, കെ-ടെറ്റ് ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നും സ്കൂൾ തുറക്കുന്ന ജൂൺ ഒന്നിന് മുൻപ് തന്നെ പാഠപുസ്തക വിതരണം പൂർത്തിയാക്കുമെന്നും വകുപ്പ് അറിയിച്ചു. അധ്യാപകരുടെ വേനലവധിക്കാല പരിശീലനത്തിലെ അനിശ്ചിതത്വം നീക്കി സംസ്ഥാന-ജില്ലാ തല പരിശീലനങ്ങൾ ഓൺലൈനാക്കാൻ തീരുമാനിച്ചു. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് ചീഫ് സെക്രട്ടറി ബുധനാഴ്ച ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അധ്യാപകരുടെ സ്ഥലംമാറ്റ നടപടികളും വേഗത്തിലാക്കാൻ ധാരണയായി.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala General Education Department
സന്ദർശിക്കാം.


