IPL players under new BCCI hotel rules
ഐപിഎൽ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബിസിസിഐ. കളിക്കാരുടെ അച്ചടക്കം ഉറപ്പാക്കാനും വാതുവയ്പ്, ഹണി ട്രാപ്പ് തുടങ്ങിയ ചതിക്കുഴികളിൽ താരങ്ങൾ വീഴുന്നത് തടയാനുമാണ് ബോർഡിന്റെ ഈ നീക്കം. ഹോട്ടൽ മുറികളിൽ പുറത്തുനിന്നുള്ള സന്ദർശകരെ പ്രവേശിപ്പിക്കുന്നത് ബിസിസിഐ പൂർണ്ണമായും നിരോധിച്ചു. ഒരു പ്രമുഖ താരം രാത്രി വൈകിയും തന്റെ മുറിയിൽ സന്ദർശകർക്ക് അനുമതി നൽകിയത് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ (എസിയു) ശ്രദ്ധയിൽപ്പെട്ടതാണ് കടുത്ത നടപടികൾക്ക് കാരണമായത്. കൂടുതൽ വിവരങ്ങൾ media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് BCCI സന്ദർശിക്കാം.
പുതിയ നിയമപ്രകാരം സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണണമെന്നുണ്ടെങ്കിൽ ഹോട്ടൽ ലോബിയിലോ റെസ്റ്റോറന്റിലോ വെച്ച് മാത്രമേ പാടുള്ളൂ. ഇതിന് ടീം അധികൃതരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരിക്കണം. രാത്രി 10 മണിക്ക് ശേഷം അതിഥികളെ കാണാൻ അനുവദിക്കില്ല. താരങ്ങളുടെ പദവി ഉപയോഗിച്ച് നിയമങ്ങൾ ലംഘിക്കുന്ന പ്രവണത അനുവദിക്കില്ലെന്നും, താരങ്ങൾക്കൊപ്പം ഫ്രാഞ്ചൈസി ഉടമകൾക്കും മാനേജ്മെന്റിനും ഈ നിയന്ത്രണങ്ങൾ ബാധകമാണെന്നും ബിസിസിഐ വ്യക്തമാക്കി. ഐപിഎല്ലിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ പരിശോധനകൾ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
ഇവിടെ കാണുക


