Narendra Modi greeting people during Bengal swearing-in ceremony
പശ്ചിമ ബംഗാളിൽ ബിജെപിക്ക് ആദ്യമായി അധികാരം നൽകിയ ജനങ്ങളോട് വികാരാധീനനായി നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി ജനങ്ങളെ താണുവണങ്ങിയത്. വേദിയിൽ സുവേന്ദു അധികാരിക്കും മറ്റ് മന്ത്രിമാർക്കും ഒപ്പം നിന്ന മോദി ആദ്യം ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തു. തുടർന്ന് മുട്ടുകുത്തി നിന്ന് വേദിക്ക് മുന്നിലിരുന്ന പതിനായിരക്കണക്കിന് വരുന്ന ജനങ്ങളെ പ്രണമിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് BJP സന്ദർശിക്കാം.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയത്. 294 അംഗ നിയമസഭയിൽ 207 സീറ്റുകളുടെ വൻ ഭൂരിപക്ഷമാണ് പാർട്ടി നേടിയത്. മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർത്താനിയ, ഖുദിറാം ടുഡു, നിതിഷ് പ്രമാണിക് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാർ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. [ഇവിടെ കാണുക](https://www.instagram.com/media7onlive/)


