Police investigation at murder case site in Nedumkandam
ഇടുക്കി നെടുങ്കണ്ടത്തെ പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. എട്ടുവർഷം മുൻപ് കാണാതായ പിതാവ് മാത്യുവിനെയും പ്രതിയായ സജി കൊലപ്പെടുത്തിയെന്ന സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പുരയിടത്തിൽ നിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തു. അമ്മ മേരിക്കുട്ടിയുടെയും സഹോദരൻ റെജിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ വീട്ടുപറമ്പിലെ പഴയ ചാണകക്കുഴിയുടെ ഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
2018 മാർച്ചിലാണ് മാത്യുവിനെ കാണാതാകുന്നത്. അന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകളില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ സജിയുടെ നിലവിലെ മൊഴികളിലെ വൈരുദ്ധ്യവും സാഹചര്യത്തെളിവുകളും പരിശോധിച്ച പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് നിർണ്ണായകമായ അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. അസ്ഥികൾ മാത്യുവിന്റേതാണെന്ന് സ്ഥിരീകരിച്ചാൽ സജിക്കെതിരെ മൂന്നാമതൊരു കൊലപാതകക്കുറ്റം കൂടി ചുമത്തും. കുടുംബാംഗങ്ങളെ ഓരോരുത്തരെയായി കൊലപ്പെടുത്തി കുഴിച്ചുമൂടുന്ന കൊടുംക്രിമിനലായി സജി മാറിയോ എന്ന സംശയത്തിലാണ് അന്വേഷണസംഘം. [ഇവിടെ കാണുക](https://www.instagram.com/media7onlive/)


