King cobra rescued from under a bed in Kerala home
കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിലെ കട്ടിലിനടിയിൽ നിന്ന് മൂന്ന് മീറ്ററോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കല്ലുവളപ്പ് വള്ളിപറമ്പത്ത് അനിതയുടെ വീട്ടിലാണ് വ്യാഴാഴ്ച സന്ധ്യയോടെ രാജവെമ്പാലയെ കണ്ടത്. കട്ടിലിനടിയിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കണ്ണവം വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക. ഔദ്യോഗിക വിവരങ്ങൾക്ക് Kerala Forest Department സന്ദർശിക്കാം.
കണ്ണവം റെയ്ഞ്ച് ഓഫീസിലെ വാച്ചറും സർപ്പ വൊളന്റിയറുമായ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തിയാണ് അതീവ അപകടകാരിയായ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത്. വനത്തോട് ചേർന്ന പ്രദേശമായതിനാൽ മുൻപും ഈ ഭാഗങ്ങളിൽ നിന്ന് രാജവെമ്പാലകളെ പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾവനത്തിൽ തുറന്നുവിട്ടു. [ഇവിടെ കാണുക](https://www.instagram.com/media7onlive/)


